കാമ്പസ്‌ പ്രണയത്തിന്‍റെയും സൗഹൃദങ്ങളുടെയും കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സിബി മലയിലിന്‍റെ സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങള്‍. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി, ബിജു മേനോന്‍  തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിട്ടിരുന്നു.

To advertise here,

ചിത്രത്തിലെ പ്രധാന സെറ്റുകളില്‍ ഒന്നായിരുന്നു മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റല്‍. ഇപ്പോള്‍ നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം  ഓര്‍മ്മകളുമായി അന്നത്തെ ഹോസ്റ്റലിലെത്തിയിരിക്കുകയാണ് മഞ്ജു. ചതുര്‍മുഖം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം പഴയ ലൊക്കേഷനില്‍ വീണ്ടുമെത്തിയത്. 

ജയരാമന്‍ കടമ്പാട്ട്, സച്ചിദാനന്ദന്‍ പുഴക്കര എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ പ്രണയവര്‍ണ്ണങ്ങള്‍ നിര്‍മ്മിച്ചത് ദിനേശ് പണിക്കരാണ്. വിദ്യാസാഗര്‍ ഈണം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു

അതേസമയം  മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  'ദി ഹിഡന്‍ ഫെയ്സ്' എന്നാണ് ടാഗ് ലൈന്‍.  നവാഗതരായ സലില്‍-രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഞ്ജുവും സണ്ണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഞ്ജുവിന്റെ ആദ്യ ഹൊറര്‍ ചിത്രം കൂടിയാണ് . ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്റേതാണ് ക്യാമറ. ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. 

Content Highlights  : Manju warrier Chathur Mukham Pranayavarnangal Movie