ലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയുടെ പിറന്നാളായിരുന്നു ഞായറാഴ്ച. സിനിമാലോകത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധിപേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്. ഇക്കൂട്ടത്തിൽ യുവനടൻ അരുൺ കുര്യൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. മമ്മൂട്ടിയെ ആദ്യമായി കണ്ട നിമിഷത്തേക്കുറിച്ചാണ് അരുൺ കുര്യൻ വിവരിച്ചിരിക്കുന്നത്.

To advertise here,

"ഞാൻ: ഞാൻ ആദ്യമായിട്ടാ സാറിനെ കാണുന്നേ
സാർ: (അദ്ദേഹത്തിന്റെ കർക്കശമായ സ്വരത്തിൽ) എന്നിട്ട്, എങ്ങനെയുണ്ട്? കൊള്ളാവോ?
ഞങ്ങൾ ഒരുപാട് ചിരിച്ചു. ഞങ്ങളുടെ സുപ്രീം പവറിന്, മൂത്തോന് പിറന്നാളാശംസകൾ. മമ്മൂട്ടി സാറിന് പിറന്നാളാശംസകൾ നേരുന്നു. ലോകയെ അനു​ഗ്രഹിച്ചതിന് ഒരുപാട് നന്ദി." അരുൺ കുര്യന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. 

മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും അരുൺ കുര്യൻ രസകരമായ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നടൻ ചന്ദു സലിംകുമാറിനേയും ഈ ചിത്രത്തിൽ കാണാം. ലോക എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർക്കൊപ്പം സുപ്രധാന വേഷങ്ങളിൽ അരുണും ചന്ദുവും ഉണ്ട്.

അതേസമയം തിയേറ്ററുകളിൽ പുതിയ റെക്കോർഡുകൾ തീർത്ത് വിജയക്കുതിപ്പ് തുടരുകയാണ് 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. മലയാളത്തില്‍ അതിവേഗം 100 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ ചിത്രമായി 'ലോക' മാറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന 12-ാമത്തെ മലയാളം സിനിമയുമാണ് 'ലോക'. തെന്നിന്ത്യയില്‍ തന്നെ നായികാപ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു. 

ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് 'ചന്ദ്ര'.