
കൊച്ചി: മലയാളപുരസ്കാര സമിതിയുടെ ഒമ്പതാമത് മലയാള പുരസ്കാരം 1201 പ്രഖ്യാപിച്ചു. സംവിധായകൻ സിബി മലയിലിനെ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ് നൽകും. കാർത്തിക (ചലച്ചിത്ര മേഖല), വി. കെ. ശ്രീരാമൻ (ചലച്ചിത്ര മേഖല), ജയപ്രകാശ് കുളൂർ (ചലച്ചിത്ര നാടക മേഖല), വി. വസന്ത കുമാർ സാംബശിവൻ (കഥാപ്രസംഗ മേഖല), രാജീവ് കൃഷ്ണ മാങ്കൊമ്പ് (സോപാന നൃത്ത മേഖല), കുമാർജി പാലത്ത് (നാടക മേഖല), സതി ആർ.വി. (കലാ സാംസ്കാരിക മേഖല), എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകും.
തുടരും എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹൻലാലാണ് മികച്ച നടൻ. പണി സിനിമയിലൂടെ അഭിനയ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. റോന്ത് ഒരുക്കിയ ഷാഹി കബീറാണ് മികച്ച സംവിധായകൻ. ഡിറ്റക്ടീവ് ഉജ്ജ്വലനിലൂടെ കോട്ടയം നസീറിനെ മികച്ച സഹനടനായും തുടരും സിനിമയിലൂടെ പ്രകാശ് വർമയെ പുതുമുഖ നടനായും തിരഞ്ഞെടുത്തു.
മറ്റുപുരസ്കാരങ്ങൾ ഇങ്ങനെ:
തോമസ് സെബാസ്റ്റ്യൻ, കവിപ്രസാദ് ഗോപിനാഥ് (മികച്ച ചലച്ചിത്രം, അം അഃ), രഞ്ജിത്ത് രജപുത്ര, തരുൺ മൂർത്തി (മികച്ച ജനപ്രീതി നേടിയ ചലച്ചിത്രം, തുടരും), അശ്വതി ചന്ദ് കിഷോർ മികച്ച സഹനടി (വ്യസനസമേതം ബന്ധുമിത്രാദികൾ), അപ്പുണ്ണി ശശി (ചിലച്ചിത്ര നാടകരംഗത്ത് 30 വർഷം പൂർത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ്), കലാഭവൻ നവാസ് മരണാനന്തര ബഹുമതി (ഇഴ), നിഷാദ് യൂസഫ് മരണാനന്തര ബഹുമതി (എഡിറ്റർ - തുടരും), ആൻ സരിക & ശങ്കർദാസ് മികച്ച ചലച്ചിത്ര നിർമ്മാതാക്കൾ (അഭിലാഷം), ഹരികൃഷ്ണൻ ലോഹിതദാസ് മികച്ച ഛായാഗ്രാഹകൻ (ധീരൻ), അനുരാജ് മനോഹർ & ടിപ്പു ഷാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്രം (നരിവേട്ട), പുളിയനം പൗലോസ് (മരണമാസ്), ഗോകുൽ സുരേഷ് (ഡൊമിനിക്, സുമതി വളവ്), ചന്തു സലിംകുമാർ (പൈങ്കിളി), പ്രണവ് ടിയോഫിൻ (നരിവേട്ട) , നിരഞ്ജന അനൂപ് (പടക്കളം), അഞ്ജലി സത്യനാഥ് (എന്ന് സ്വന്തം പുണ്യാളൻ), ഐശ്വര്യ മിഥുൻ (പൊറാട്ടുനാടകം), ഉണ്ണിമായ നാലാപാടം (പരിവാർ, ധീരൻ), എന്നിവർക്ക് പ്രത്യേക പുരസ്കാരം.
എ.എസ് ദിനേശ് (മലയാള ചലച്ചിത്ര മേഖലയിൽ 28 വർഷമായി പി ആർ ഓ ആയി സേവനം അനുഷ്ഠിക്കുകയും "നമസ്കാരം ദിനേശാണ് പി ആർ ഓ" എന്ന പുസ്തകത്തിന്റെ രചയിതാവാകുകയും ചെയ്തതിനുള്ള ആദരവ്), ഐശ്വര്യ രാജ് ഡിജിറ്റൽ പിആർഒ, ഗിരീഷ് കൊടുങ്ങല്ലൂർ പ്രൊഡക്ഷൻ കൺട്രോളർ, അനീഷ് പെരുമ്പിലാവ് പ്രൊഡക്ഷൻ കൺട്രോളർ, പ്രതുൽ എൻ. ടി പരസ്യ കല (മണിച്ചിത്രത്താഴ് 4k), ഐശ്വര്യ സുജിത്ത് ബഹുമുഖ പ്രതിഭ, മാസ്റ്റർ നീരജ് കൃഷ്ണ ബാല നടൻ (ഓർമ്മച്ചിത്രം), മാസ്റ്റർ ആൽബിൻ മുകുന്ദ് ബാലനടൻ (ഗു),ബേബി നിഹാര അഞ്ജു നിജോ ബാലനടി (അം അഃ) അഭിലാഷ് മോഹനൻ ഡെപ്യൂട്ടി എഡിറ്റർ (മാതൃഭൂമി ന്യൂസ്), നൂർജഹാൻ എസ്. മികച്ച അവതാരക (കേരളകൗമുദി), മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി മികച്ച ലേഖകൻ (കേരള ശബ്ദം വാരിക), കെ. ജെ. തോമസ് മികച്ച കലാസാംസ്കാരിക പ്രവർത്തകൻ, സുബൈർ കോഴിക്കോട് മികച്ച കലാസാംസ്കാരിക പ്രവർത്തകൻ, ഡോ : ജയപ്രകാശ് ശർമ മികച്ച നോവല്
(കാമായനം), സെബു വി. വി. സഞ്ചാര സാഹിത്യം (എന്റെ യൂറോപ്പ് യാത്ര), ബാബു അബ്രഹാം മികച്ച ഓര്മക്കുറിപ്പുകള് (കമ്പിളികണ്ടത്തെ കൽഭരണികൾ), അശോകൻ മേയ്ക്കാട് ഹാസ്യ സാഹിത്യം (കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു), സരിത എൻ. എസ്. ഖണ്ഡകാവ്യം (ചന്ദ്രനഖ), മൈസൂന ഹാനി മികച്ച കഥാസമാഹാരം, ഷാഹിന കെ. റഫീഖ് കുട്ടികളുടെ നോവൽ, രേഷ്മ ജോൺസൺ കവിത (വിശുദ്ധ കൂദാശ), ഫിദ അഷറഫ് (ട്രാവൽ ഫോട്ടോഗ്രാഫർ), ജെയ്സി ശ്രീഹരി ഗാനാലാപനം, ഹ്യൂമൻ സിദ്ദീഖ് ഗാനരചയിതാവ് (മഷിപ്പച്ചയും കല്ലു പെൻസിലും), വി. ടി. അശോക് ഗുരുവായൂർ ഓടക്കുഴൽ വിദ്വാൻ, അഫ്രിൻ ഫാത്തിമ (മലയാളമങ്ക), എലിസബത്ത് ജോയ് (മലയാളമങ്ക), അൽഫോൻസ ജോയ് (മലയാളമങ്ക), അഞ്ജലി കൃഷ്ണ (മലയാളമങ്ക).
റിയാ തമ്പി മണ്ടാല ആർട്ട്, ശരണ്യ എസ്. ആർ നർത്തകി, സെലീന വി. ചമയ കല, ബേബി കാശ് വി ഋഷി & ജാൻവി ഋഷി സോഷ്യൽ മീഡിയ താരങ്ങൾ, ബേബി ജാൻവി ഷാനോജ് ബാലപ്രതിഭ, എന്നിവർക്ക് മലയാള പുരസ്കാരം നൽകി ആദരിക്കുകയും ചെയ്യുമെന്നും ഒക്ടോബർ അവസാനവാരം പുരസ്കാര സമർപ്പണം നടത്തുമെന്നും മലയാള പുരസ്കാര സമിതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇസ്മായിൽ കൊട്ടാരപ്പാട്ട്, റഹീം മുല്ല വീട്ടിൽ, രമ്യ പ്രശാന്ത്, ശ്രീകല സി.പി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജി.കെ. പിള്ള തെക്കേടത്ത് ആണ് മലയാള പുരസ്കാര സമിതിയുടെ അധ്യക്ഷൻ.
Content Highlights: Mohanlal, Shahi Kabir, and others win top honors at the 9th Malayalam Puraskaram
Published: 17 Aug 2025, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented