ഗൗരി കിഷന്‍ നായികയാകുന്ന റൊമാന്റിക്ക്  മ്യൂസിക്കല്‍ ലിറ്റില്‍ മിസ് റാവുത്തറില്‍ നവാഗതനായ ഷേര്‍ഷാ ഷെരീഫ് നായകനായി എത്തുന്നു. സിനിമയുടെ പ്രഖ്യാപനം മുതല്‍ നായകന്‍ ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല, ഒരു വീഡിയോവഴിയാണ് ഇപ്പോള്‍ ഈ വിവരം പുറത്തുവിടുന്നത്.  ഗോവിന്ദ് വസന്തയുടെതാണ് സംഗീതം. 96ന് ശേഷം ഗോവിന്ദും ഗൗരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ വിഷ്ണു ദേവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ സംവിധാനം ചെയ്യുന്നത്, നായകനാകുന്ന ഷേര്‍ഷ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.  

To advertise here,

ഉയരമുള്ള ആണ്‍കുട്ടിയും ഉയരം കുറഞ്ഞ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് ചിത്രത്തിന്റെ ടീസര്‍ സൂചിപ്പിച്ചിരുന്നു. ഉയരവ്യത്യാസമുള്ള ദമ്പതികള്‍ക്കായി സമൂഹ മാധ്യമത്തില്‍ ആകര്‍ഷകമായ ക്യാമ്പയിനും  സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു. എസ് ഒറിജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യരബോളുവാണ് ചിത്രത്തിന്റെ നിര്‍മാണം, സഹനിര്‍മ്മാണം സുതിന്‍ സുഗതന്‍.
ചിത്രത്തിന്റെ ടീസറും ചിന്മയി ശ്രീപദയും പ്രദീപ് കുമാറും ചേര്‍ന്ന് ആലപിച്ച 'സ്നേഹദ്വീപിലെ' എന്ന ഗാനവും യൂട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ സംഗീത അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് വണ്ടര്‍ വാള്‍ റെക്കോര്‍ഡ്സാണ്. വണ്ടര്‍ വാള്‍ റെക്കോര്‍ഡ്‌സിന്റെ ആദ്യ സിനിമ സംരംഭമാണിത്.

ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും ടിറ്റോ പി. തങ്കച്ചനും ചേര്‍ന്നാണ് വരികള്‍ എഴുതുന്നത്.സംഗീത് പ്രതാപ് ചിത്രസംയോജനവും, ലൂക്ക് ജോസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കലാസംവിധായകന്‍ മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി.കെയുമാണ്. മേക്കപ്പ് ജയന്‍ പൂക്കുളം കൈകാര്യം ചെയ്യുമ്പോള്‍ ശാലു പേയാട്, നന്ദു, റിച്ചാര്‍ഡ് ആന്റണി എന്നിവര്‍ചേര്‍ന്നാണ് ചിത്രത്തിന്റെ സ്റ്റീല്‍സ് ഒരുക്കുന്നത്. വിജയ് ജി എസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ പ്രഭാരവും, സിജോ ആന്‍ഡ്രൂ അസോസിയേറ്റ് ഡയറക്ടറുമാണ്.

വെഫ്ക്സ്മീഡിയ വിഎഫ്എക്സും, കെസി സിദ്ധാര്‍ത്ഥന്‍ ശങ്കരന്‍ എഎസ് സൗണ്ട് ഡിസൈനും, വിഷ്ണു സുജാത് ശബ്ദമിശ്രണവും കൈകാര്യം ചെയ്യുന്നു. ചിത്രം താമസിയാതെ തീയേറ്ററുകളിലെത്തും.