അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതല്ല സർക്കാരിന്റെ നിലപാടെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു. പട്ടികജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സിനിമയെടുക്കാൻ പണം നൽകുകയും അവരുടെ സിനിമാപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുകയും ചെയ്യുന്ന ധീരമായ ഒരു തീരുമാനം എടുത്ത സർക്കാരാണിത്. ആ തീരുമാനത്തെ എതിർത്ത് സംസാരിച്ച രണ്ടുപേരും എന്റെ ഗുരുസ്ഥാനരാണ് എന്നതിനാൽ കൂടുതൽ മറുപടി പറയുന്നില്ലെന്നും കെ. മധു.
സർക്കാരിന്റെ പോളിസിയോടൊപ്പം നിന്ന് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. തന്റെ വ്യക്തിപരമായ അഭിപ്രായവും ഇത് തന്നെയാണ്. ആ പ്രസ്താവന വിവാദമായെങ്കിലും രണ്ട് ദിവസത്തെ കോൺക്ലേവിന്റെ ആകെതുക ഈ പ്രസ്താവനയ്ക്കും മുകളിലാണ്. സർക്കാർ നിർദേശിക്കുന്ന എല്ലാ പദ്ധതികളുമായും മുന്നോട്ട് പോകുമെന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.
പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധം സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെകീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം.
Content Highlights: KSFDC Chairman Rejects Adoor Gopalakrishnan's Views on Filmmaker Training
Published: 04 Aug 2025, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented