ടിനി ടോമിനെതിരായ വ്യക്തിഅധിക്ഷേപ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. ഇതുസംബന്ധിച്ച് എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് നൽകി. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിന്മേൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. പരാതിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ നിയമപരമായ നടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ടിനി ടോം വ്യക്തിഅധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് അൻസിബ പോലീസിൽ പരാതി നൽകിയത്. ഇതിൽ പോലീസ് ആദ്യം പ്രാഥമിക പരിശോധന നടത്തി. തുടർന്ന് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണിപ്പോൾ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ടിനി ടോമിനെതിരായ വ്യക്തിഅധിക്ഷേപ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിയെ അധിക്ഷേപിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെങ്കിലും, അത് തെളിയിക്കുന്ന കൃത്യമായ വിവരങ്ങളോ രേഖകളോ ലഭ്യമായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നടനെതിരെ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്ന് എ.സി.പിക്ക് റിപ്പോർട്ട് നൽകി.
ഈ വിഷയത്തിൽ ടിനി ടോമിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അൻസിബ സമാന്തരമായി കോടതിയെ സമീപിച്ചിരുന്നു. കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ കേസ് ശനിയാഴ്ച പരിഗണനയ്ക്ക് വരുന്നുണ്ട്. എന്നാൽ ഈ കേസിൽ പോലീസ് ഇതുവരെ റിപ്പോർട്ട് നൽകാത്ത പശ്ചാത്തലത്തിൽ തുടർനടപടികൾ കൈക്കൊള്ളണമെന്ന് അൻസിബയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടേക്കും.
Content Highlights: In a significant development, the Kadavanthra Police submitted a report to the ACP stating that no criminal case can be registered against actor Tiny Tom on the defamation complaint filed by actress Ansiba Hassan, citing a lack of legal evidence and describing the allegations as based on mere hearsay.
Published: 27 Jun 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented