
അര്‍ജുനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്നിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ സിനിമാ ഷൂട്ടിങ് അനുമതി ലഭിച്ച അതേ ദിവസം തന്നെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതിനാലാണ് ചിത്രീകരണം നിര്‍ത്തിവച്ചത്. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചുള്ള പുതിയ ഷൂട്ടിങ് മാനദണ്ഡങ്ങള്‍ക്ക് രൂപം കൊടുത്ത ശേഷമേ ചിത്രീകരണം പുനരാരംഭിക്കുയുള്ളൂ.
പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്ട്രിം ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിരുന്ന്'. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിക്കി ഗല്‍റാണി, മുകേഷ്, ഗിരീഷ് നെയ്യാര്‍, ബൈജു സന്തോഷ് , ആശ ശരത്, അജു വര്‍ഗീസ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, മന്‍രാജ് , സുധീര്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ്, എല്‍ദോ തുടങ്ങി വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ബനെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ദിനേശ് പള്ളത്ത് ആണ്.
കണ്ണന്റെ മരട് 357, ഉടുമ്പ് എന്നീ സിനിമകള്‍ റിലീസിനായി കാത്തിരിക്കുകയാണ്. ഉടുമ്പിലെ പാട്ടുകളും ട്രെയിലറും ഒക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. റിലീസിന് മുന്‍പ് തന്നെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള തിരക്കിലാണ് ഉടുമ്പ്. ഹിന്ദിയിലും കണ്ണന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. പുതുമുഖ തിരക്കഥാകൃത്തുകളുടെ സിനിമ റിലീസിനു മുമ്പ് തന്നെ മറ്റു ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നതും ഇതാദ്യമാണ്. രവി ചന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറാമാന്‍.
രതീഷ് വേഗ, സാനന്ദ് ജോര്‍ജ് ഗ്രേസ് എന്നിവര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വി. ടി ശ്രീജിത്ത് . കലാ സംവിധാനം സഹസ്സ് ബാല, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അഭിലാഷ് അര്‍ജുനന്‍, വാര്‍ത്താ പ്രചരണം സുനിത സുനില്‍, പി ശിവപ്രസാദ്.
Content Highlights: kannan thamarakulam movies virunnu arjun sarja started rolling
Published: 18 Jul 2021, 03:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented