ലോകമെമ്പാടും ആരാധകരുള്ള ഡബ്ലിയു.ഡബ്ലിയു.ഇ താരമാണ് നടൻകൂടിയായ ജോൺ സിന. എന്നാൽ താൻ ആരാധിക്കുന്ന ആളുകളിൽ ഒരാളെക്കുറിച്ച് ജോൺ സിന തുറന്നുപറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം ഷാരൂഖ് ഖാൻ ആണ് ജോൺ സിനയുടെ മനംകവർന്നത്. ഷാരൂഖ് നായകനായെത്തിയ 'ദിൽ തോ പാ​ഗൽ ഹേയി

To advertise here,

ലെ ​ഗാനം ആലപിക്കുന്ന റെസിലിം​ഗ് സൂപ്പർതാരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണിപ്പോൾ.

ടീം ഷാരൂഖ് ഖാൻ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് ജോൺ സിന ഭോലി സി സൂറത് എന്ന ​ഗാനം ആലപിക്കുന്ന വീഡിയോ ഉള്ളത്. എവിടെനിന്ന് പഠിക്കണമെന്നും എപ്പോൾ വളർച്ചയുടെ പാത തിരഞ്ഞെടുക്കണമെന്നും നിങ്ങൾക്ക് ഒരിക്കലും അറിയില്ല. വളരാൻ നിരവധി വഴികളുണ്ട്. അതുകൊണ്ട് ഈ പാട്ടുപഠിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണെന്നും ജോൺ സിന പറയുന്നുണ്ട്. തുടർന്നാണ് ദിൽ തോ പാ​ഗൽ ഹേയിലെ ​ഗാനം അദ്ദേഹം ആലപിക്കുന്നത്.

ഉദിത് നാരായണും ലതാ മങ്കേഷ്കറും ചേർന്നാണ് സിനിമയിൽ ഈ ​ഗാനം പാടിയിരിക്കുന്നത്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ഉത്തം സിം​ഗ് ഈണം പകർന്നിരിക്കുന്നു. ഷാരൂഖ് ഖാനും കരിഷ്മാ കപുറും മാധുരി ദീക്ഷിത്തുമായിരുന്നു ​ഗാനരം​ഗത്തിൽ. യഷ് ചോപ്രയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദിൽ തോ പാ​ഗൽ ഹേ. യഷ് രാജ് ഫിലിംസ് ആയിരുന്നു നിർമാണം.

രാജ്കുമാർ ഹിറാനി സംവിധാനംചെയ്ത ഡങ്കിയാണ് ഷാരൂഖ് ഖാൻ നായകനായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഷാരൂഖ്, രാജ്കുമാർ ഹിറാനി എന്നിവർ ആദ്യമായി ഒന്നിച്ച ചിത്രംകൂടിയായിരുന്നു ഇത്. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും താരനിരയിലുണ്ടായിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജ്കുമാർ ഹിറാനി ഫിലിംസും, ജിയോ സ്റ്റുഡിയോയും ചേർന്നാണ് ഡങ്കി നിർമ്മിച്ചത്.