അന്തരിച്ച നടി ജമീല മാലിക്കിനെ അനുസ്മരിച്ച് സാഹിത്യകാരന് സേതു. സേതുവിന്റെ പാണ്ഡവപുരം എന്ന നോവലിനെ ആസ്പദമാക്കി ജി.എസ് പണിക്കര് സംവിധാനം ചെയ്ത പാണ്ഡവപുരം എന്ന ചിത്രത്തിലാണ് ജമീല ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
വളരെ ധീരയായ ഒരു പെണ്കുട്ടിയായിരുന്നു ജമീല. അന്നത്തെ കാലത്ത് സിനിമാ മോഹവുമായി ഒരു പെണ്കുട്ടി പൂണെ പോലൊരു വലിയ പട്ടണത്തിലെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് വന്ന് പഠിക്കുക എന്ന് പറഞ്ഞാല് അതൊരു അപൂര്വ്വ സംഭവമായിരുന്നു. ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് കുറച്ചു പെണ്കുട്ടികളെ ഉണ്ടായിരുന്നൂള്ളൂ. അതില് ഒരാളായിരുന്നു അവര്.

ഒരുപാട് സ്വപ്നങ്ങളുമായി ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് പഠിച്ചിറങ്ങിയതാണ് ജമീല. എന്നാല് സിനിമയില് അവര്ക്ക് തിളങ്ങാന് സാധിച്ചില്ല. റാഗിങ്ങ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ചെറിയ വേഷങ്ങള് ചെയ്തു. നായികയായെത്തിയ പാണ്ഡവ പുരവും വലിയ ചലനങ്ങള് ഉണ്ടാക്കിയില്ല. സിനിമയില് നിന്ന് പതുക്കെ മാറി നിന്ന അവര് പിന്നീട് ടെലിവിഷന് രംഗത്ത് ചുവടുറപ്പിച്ചു. 1990 കളില് ഒരുപാട് സീരിയലുകളില് അവര് അഭിനയിച്ചു. ജമീലയെക്കുറിച്ചോര്ക്കുമ്പോള് അവരുടെ ചിരിക്കുന്ന മുഖമാണ് ആദ്യം മനസ്സില് വരുന്നത്- സേതു മാധവന് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
Content Highlights: Jameela Malik Actor passed away, Writer of Pandavapuram Sethu remembers actress.
Published: 28 Jan 2020, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented