അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രം ജൂലൈ 5ന് തീയേറ്ററുകളിൽ റിലീസിനെത്തുന്നു. ഇതിനോടകം 10 ലക്ഷം കാഴ്ചക്കാരെ ആകർഷിച്ച് ട്രെൻഡിങ്ങിലാണ് ഇപ്പോൾ ട്രെയിലർ.

To advertise here,

പുതിയ കഥ വല്ലതുമുണ്ടോ സാറിന്പറയാൻ. ഞാനാ തൊണ്ണൂറ്റിയഞ്ച് തൊണ്ണൂറ്റിയാറിലെ കഥയൊക്കെ പറയാമെന്നു വിചാരിച്ചാ. ഈ മൂന്നാലു ഷട്ട റൊക്കെയുള്ള ജ്വല്ലറിക്ക് കാവൽ നിൽക്കുമ്പോൾ രാജ്യത്തിൻ്റെ അതിർത്തി കാക്കുന്ന ജവാൻ്റെ അഭിമാനമായിരുന്നു. ഒരു സെക്യുരിറ്റി ജീവനക്കാരൻ്റെ ഈ വാക്കുകളിൽക്കൂടി യാണ് ഈ ചിത്രത്തിൻ്റെ ട്രയിലർ കടന്നുപോകുന്നത്. ഒരു സാധാരണക്കാരനായ സെക്യുരിറ്റി ജീവനക്കാരൻ്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് കഥാഗതിയെ നിർണ്ണായകമായ വഴിത്തിരിവുകളിലേക്കു തിരിച്ചുവിടുന്നതെന്ന് ട്രയിലർ സൂചന നൽകുന്നു.ചില ദുരൂഹതകളും ഈ ചിത്രത്തിൻ്റെ അടിത്തട്ടിലുണ്ട്.

ഇന്ദ്രൻസാണ് സെക്യുരിറ്റി ജീവനക്കാരനായി എത്തുന്നത്. മുരളി ഗോപിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ആലപ്പുഴയിൽ നടന്ന രണ്ടു യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായിട്ടാണ് കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. നമ്മുടെ സമൂഹത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.

ശ്രീജിത് രവി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, ലിയോണാ ലിഷോയ്, ആതിരാ പട്ടേൽ, ഉണ്ണിരാജ, ജയിംസ് എല്യാ, ഹരീഷ് പെങ്ങൻ, അച്ചു താനരുൻ, രാജേഷ് ശർമ്മ, രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, വിദ്യാ മുല്ലശ്ശേരി, ജോളി ചിറയത്ത്, സൈനാ കൃഷ്ണ എന്നിവരും പ്രധാന   വേഷങ്ങളിലെത്തുന്നു. മനു മഞ്ജിത്ത്, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളിധരൻ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം. പ്രദീപ്. കോസ്റ്റ്യൂം ഡിസൈൻ-സുജിത് മട്ടന്നൂർ. മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവ്. പ്രൊഡക്ഷൻ മാനേജർ -കല്ലാർ അനിൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ. പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്.