
തൃശൂർ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച പുല്ല് റൈസിംഗ് എന്ന മലയാള ചിത്രം, സിനിമ പ്രേമികളുടെ മനം കവർന്നു. രാജ്യത്തെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ചിത്രം തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെത്തിയപ്പോൾ നിലക്കാത്ത കൈയടികളോടെ ആയിരുന്നു ആസ്വാദകർ സ്വീകരിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനം കൂടി ആയിരുന്നു തൃശൂർ ചലച്ചിത്രോത്സവ വേദിയിൽ നടന്നത്.
സിനായ് പിക്ചേഴ്സിന്റെ ബാനറിൽ നവാഗതനായ അമൽ നൗഷാദ് എഴുതി സംവിധാനം ചെയ്ത സിനിമയാണ് പുല്ല്. ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നമ്മുടെ രാജ്യത്ത് ഇന്നും നിലനിൽക്കുന്ന ജാതീയതയുടെയും ഭിന്നിപ്പുകളുടെയും കാഴ്ചകൾ വരച്ചിടുന്നതിനൊപ്പം പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത ഒരു ഭൂമിക കൂടെ കാണിക്കുന്നുണ്ട്.
ചുരുളി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നിങ്ങനെ നിരവധി സിനിമകളിലൂടെയും നാടകങ്ങളിലൂടെയും പ്രശസ്തനായ സുർജിത് ഗോപിനാഥ് ആണ് ചിത്രത്തിലെ നായകൻ. ക്രിസ്റ്റീന ഷാജി, കുമാർ സേതു, ക്രിസ് വേണുഗോപാൽ, ഹരിപ്രസാദ് ഗോപിനാഥൻ, വൈശാഖ് രവി, ബിനോജ് കുളത്തൂർ, ചിത്ര പ്രസാദ്, ബിനു കെ പ്രകാശ്, ഫൈസൽ അലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
സീനായ് പിക്‌ചേഴ്‌സിന്റെ ബാനറിൽ തോമസ് അജയ് എബ്രഹാം, നിഖിൽ സേവിയർ, ദീപിക തായൽ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ക്യാമറ: നിസ്മൽ നൗഷാദ്, സംഗീതം: സഞ്ജയ് പ്രസന്നൻ, ചിത്രസംയോജനം: ഹരി ദേവകി, കലാസംവിധാനം: രോഹിത് പെരുമ്പടപ്പിൽ, മേക്കപ്പ് & സംഘട്ടനം: അഖിൽ സുരേന്ദ്രൻ, കളറിസ്റ്റ്: രജത് രാജഗോപാൽ, ഗാന രചന അമൽ നൗഷാദ്, സൗണ്ട് റീ റെക്കോർഡിങ് മിക്സർ: സിനോയ് ജോസഫ്, സൗണ്ട് ഡിസൈൻ: അതുൽ വിജയൻ, ദിൽരാജ് ഗോപി, സഞ്ജയ് പ്രസന്നൻ. വസ്ത്രാലങ്കാരം: ശരത് VJ, കാസ്റ്റിംഗ് പാർട്ണർ: ചാൻസ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: അബ്സർ ടൈറ്റസ്, ബിനു കെ പ്രകാശ്, ആദർശ് കെ അച്യുതൻ, ലാൽ കൃഷ്ണ മുരളി, ശ്രീരാഗ് ജയൻ, കാവ്യ രാജേഷ്, മഹിമ രാധാകൃഷ്ണൻ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: ആദിൽ അഹമ്മദ്, ഷെറിൽ ലാൽ എം.കെ, അസോസിയേറ്റ് ക്യാമറ: ഫെൽഡസ് ഫ്രെഡി. പ്രദീപ് ശ്രീധരൻ.
ലോയ്സ്റ്റൺ സെബാസ്റ്റ്യൻ, ജോൺ ആനന്ദ് എബ്രഹാം എന്നിവരാണ് നിർമ്മാണ പങ്കാളികൾ. കാലാ കാലങ്ങളായി നമ്മുടെ രാജ്യത്തു നില നിൽക്കുന്ന ജാതീയ ചിന്തകളും അവയിലൂടെ ചിലർ അധികാര സ്ഥാനങ്ങൾ ആർജ്ജിച്ചെടുക്കുന്നതും അതിന്റെ പരിണിത ഫലങ്ങളും എല്ലാം ചിത്രം തുറന്നു കാണിക്കുന്നുണ്ട്.
Content Highlights: ifft 2022, pullu rising malayalam movie
Published: 08 Apr 2022, 05:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented