സൂപ്പര്‍ ഹിറ്റായ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നിവക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ.ഡി- നസ്‌ലെൻ ടീമൊന്നിച്ച 'ഐ ആം കാതലന്‍' ന്റെ  ട്രെയിലർ പുറത്ത്. നവംബര്‍ 7 നാണ് ചിത്രത്തിന്റെ റിലീസ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം ടിനു തോമസ് (ഹിറ്റ്‌മേക്കേഴ്സ് എന്റര്‍ടെയിന്‍മെന്റ്‌സ്). ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്. പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

To advertise here,

ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ഗിരീഷ് എ ഡി- നസ്‌ലെൻ ചിത്രം  'പ്രേമലു' മലയാളത്തിലെ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് ഇതുവരെ കണ്ടെതെങ്കില്‍, 'ഐ ആം കാതലന്‍'-ല്‍  ത്രില്ലിംഗ് ആയ മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം ഉണ്ടെന്ന്  ട്രെയിലർ സൂചിപ്പിക്കുന്നു. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍  ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. 

ഛായാഗ്രഹണം- ശരണ്‍ വേലായുധന്‍, സംഗീതം-സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിംഗ്- ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം - വിവേക് കളത്തില്‍, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് - സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ.