നടൻ ദുൽഖർ സൽമാനുവേണ്ടി ക്ഷേത്രത്തിൽ ആരോഗ്യപൂജയും 501 പേർക്ക് സദ്യയും. കേട്ടിട്ട് ഏതെങ്കിലും ആരാധകനാണിത് ചെയ്തതെന്ന് കരുതിയെങ്കിൽ തെറ്റി. നിർമാതാവ് പ്രജീവ് സത്യവ്രതനാണ് ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവി ക്ഷേത്രത്തിൽ വഴിപാടും സദ്യയും നടത്തിയത്.
പ്രജീവ് സത്യവ്രതൻ പുതിയതായി നിർമിച്ച 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്ന സിനിമയിൽ ദുൽഖറിന്റെ 'കുറുപ്പ്' എന്ന സിനിമയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉണ്ട്. കൂടാതെ ദുൽഖർ സൽമാനെ കുറിച്ചുള്ള ഒരു ഗാനവും.

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി'ന്റെ വിജയത്തിനും ദുൽഖർ സൽമാന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണ് ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ പ്രജീവ് സത്യവ്രതന്റെ വഴിപാടുകളും സദ്യയും നടത്തിയത്. കേരളത്തിലും മിഡിൽ ഈസ്റ്റിലും ബിസിനസ് സംരംഭങ്ങൾ ഉള്ള പ്രജീവ് സത്യവ്രതൻ 'ഫൈനൽസ്', 'രണ്ട്' എന്നീ സിനിമകളുടെയും നിർമാതാവാണ്.
Content Highlights: dulquer salman birthday special pooja
Published: 28 Jul 2024, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented