മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി' യുടെ മനോഹരമായ ടീസര്‍ പുറത്തിറങ്ങി. ഒരു കേക്കും കുറെ മനുഷ്യരുമാണ് ടീസറില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 19-നാണ് 'കേക്ക് സ്റ്റോറി' തീയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗജനകവുമായ കഥയുമായെത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. 

To advertise here,

ചിത്രവേദ റീല്‍സിന്റേയും ജെകെആര്‍ ഫിലിംസിന്റേയും ബാനറില്‍ ബിന്ദു സുനിലും ജയന്തകുമാര്‍ അമൃതേശ്വരിയും ചേര്‍ന്നാണ് 'കേക്ക് സ്റ്റോറി' നിര്‍മിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടി.എസ്. സജി, ഗോവിന്ദ്, അശിന്‍, ജിത്തു, ഗോകുല്‍, സംഗീത കിങ്സ്ലി, ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് (യുഎസ്എ), മിലിക്ക (സെര്‍ബിയ), ലൂസ് (കാലിഫോര്‍ണിയ), നാസ്തിയ (മോസ്‌കോ) തുടങ്ങി വിദേശ അഭിനേതാക്കളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും മറ്റൊരു ചിത്രത്തില്‍ എഡിറ്ററായും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് 'കേക്ക് സ്റ്റോറി'. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ആര്‍.എച്ച്. അശോക്, പ്രദീപ് നായര്‍, മ്യൂസിക്: ജെറി അമല്‍ദേവ്, എസ്.പി. വെങ്കിടേഷ്, പശ്ചാത്തല സംഗീതം: റോണി റാഫേല്‍, എഡിറ്റര്‍: എം.എസ്. അയ്യപ്പന്‍ നായര്‍, പ്രൊജക്ട് ഡിസൈനര്‍: എന്‍.എം. ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിബി മാള, വരികള്‍: വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്‌മണ്യന്‍, രാഹുല്‍ കെ.എം, പിആര്‍ഒ: ആതിര ദില്‍ജിത്ത്.