സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടൻ വിനായകൻ. ബിനീഷിനെ തിരികെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്റാണ് വിനായകൻ പങ്കുവെച്ചത്.
പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ചാണ് വിനായകന്റെ പോസ്റ്റ്. 'വെൽക്കം ബാക്ക് കോമ്രേഡ്' എന്ന ക്യാപ്ഷനോടെയാണ് വിനായകന്റെ പോസ്റ്റ്.
മൂന്നുവർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പാർട്ടി പുതുക്കി നൽകിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം.
ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. തുടർന്ന്, 2023-ൽ കേസിൽ നിന്നും പൂർണമായും കുറ്റവിമുക്തനായി. എന്നാൽ അതിനുശേഷവും പാർട്ടി അംഗത്വം പുതുക്കിനൽകാൻ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ് അംഗത്വം പുതുക്കിനൽകാതിരുന്നത്.
Content Highlights: Actor Vinayakan posted 'Welcome Back Comrade' for Binish Kodiyeri. Binish Kodiyeri's CPM membership was renewed after three years. The renewal happened following intervention by Pinarayi Vijayan. Binish was previously excluded due to a drug case from which he was exonerated in 2023
Published: 29 May 2026, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented