മ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാനും സിദ്ദിഖിന്റെ മകന്‍ ഷഹീനും  ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അഷ്‌കര്‍ സൗദാന്റെ ഒരു ഡയലോഗും അതിന് സുധീര്‍ കരമനയുടെ മറുപടിയുമാണ് ടീസര്‍ വൈറലാക്കുന്നത്. സിനിമയിലെ ഒരുപ്രധാന രംഗത്തില്‍ അഷ്‌കര്‍ സൗദാന് ഒരു കൗതുകം- 'മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും... ?' 

To advertise here,

ചോദ്യം കേട്ട് സുധീര്‍ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നു. പിന്നാം മറുപടിയുമെത്തി - ' മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു കാര്യമില്ല അദ്ദേഹത്തിന്റെ കഴിവ് കൂടി വേണം !' രസകരമായ സീനില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ മരുമകന്‍ തന്നെ അഭിനയിച്ചതുകൊണ്ട് ' സോഷ്യല്‍ മീഡിയയിലും 'ബെസ്റ്റി'യുടെ ടീസര്‍ ചര്‍ച്ചയായി. 

അഷ്‌കര്‍ സൗദാനൊപ്പം ഷഹീന്‍ സിദ്ദിഖ് ഒരു പ്രധാന വേഷത്തിലുണ്ട്. ശ്രവണ, സാക്ഷി അഗര്‍വാള്‍, സുരേഷ് കൃഷ്ണ, അബുസലിം, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി,സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍ തുടങ്ങി നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24 ന് റിലീസ് ചെയ്യാം.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ ആണ് ബെസ്റ്റി നിര്‍മ്മിച്ചത്. വിതരണം ബെന്‍സി റിലീസ്.