
മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്യുന്ന 'ഖെദ്ദ' എഴുപുന്നയില്‍ തുടങ്ങി. ആശാശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്. കഴിഞ്ഞ വര്‍ഷത്തെ കേരള സ്റ്റേറ്റ് അവാര്‍ഡ് ജേതാക്കളായ കെഞ്ചിരയുടെ ടീം തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ക്യാമറ പ്രതാപ് വി നായര്‍, ചമയം അശോകന്‍ ആലപ്പുഴ, എഡിറ്റിങ് മനോജ് കണ്ണോത്ത് എന്നിവർ നിർവഹിക്കുന്നു. ഹരി വെഞ്ഞാറമ്മൂടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ.)

'ഖെദ്ദ'യുടെ പൂജയില്‍ നിന്നും
അമീബ, ചായില്യം എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്തിട്ടുള്ള മറ്റു രണ്ട് ചിത്രങ്ങള്‍.
Content Highlights: Asha Sharath daughter uthara sarath's debut Movie Kheda Manoj Kana
Published: 21 Nov 2020, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented