അനാർക്കലി മരക്കാറും അപ്പാനി ശരത്തും പ്രധാന വേഷത്തിലെത്തുന്ന "അമല"യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. നവാഗതനായ നിഷാദ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയിൻമെന്റ്സിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും തെലുങ്കിലും ഉൾപ്പെടെ മൂന്ന് ഭാഷകളിൽ ഒരുങ്ങുന്ന ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലറാണ്.
രജീഷ വിജയൻ, ശ്രീകാന്ത്, സജിത മഠത്തിൽ, ചേലാമറ്റം ഖാദർ, ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നീ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് ശങ്കറും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് നൗഫൽ അബ്‌ദുള്ളയും നിർവഹിക്കുന്നു.
ബിജിഎം -ലിജിൻ ബാമ്പിനോ, പ്രൊഡക്ഷൻ കൺട്രോളർ -പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക് -ശ്യാം മോഹൻ എം. എം, കാലയ്,ആർട്ട് -ഷാജി പട്ടണം, മേക്കപ്പ് -ആർ.ജി. വയനാടൻ, കോസ്റ്റ്യൂം -മെൽവി ജെ., അമലേഷ് വിജയൻ, കളറിസ്റ്റ് -ശ്രീക്ക് വാര്യർ, സൗണ്ട് ഡിസൈൻ -രഞ്ജു രാജ് മാത്യു, സ്റ്റണ്ട് -ഫയർ കാർത്തി, മിക്സിങ് -ജിജുമോൻ ടി. ബ്രൂസ്, സ്റ്റിൽ -അർജുൻ കല്ലിങ്കൽ, വിഷ്ണു, പ്രൊഡക്ഷൻ മാനേജർ -എ. കെ ശിവൻ, പ്രോജക്ട് ഡിസൈനർ -ജോബിൽ ഫ്രാൻസിസ് മൂലൻ, ലിറിക്‌സ് -ഹരിനാരായണൻ ബി.കെ, മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിങ് -ഒബ്‌സ്ക്യൂറ, പി.ആർ.ഒ -റിൻസി മുംതാസ്. ചിത്രം മെയ് 19-ന് തിയേറ്ററുകളിൽ എത്തും.
Content Highlights: appani sarath and anarkkali marakkar in amala movie teaser released
Published: 07 May 2023, 09:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented