ക്വീന്‍, അനുരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി. അടൂര്‍ സ്വദേശിയായ ഫേബ ജോണ്‍സണ്‍ ആണ് വധു. പ്രണയവിവാഹമാണ് ഇരുവരുടേയും. 11 വര്‍ഷമായുള്ള പ്രണയമാണ് ഇതോടെ സഫലമായത്.

To advertise here,

ബുധനാഴ്ചയായിരുന്നു അശ്വിനും ഫേബയും വിവാഹിതരായത്. നടി ഗൗരി ജി. കിഷന്‍, സംവിധായകന്‍ ജോണി ആന്റണി ഉള്‍പ്പെടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്തിടെ ഇറങ്ങിയ അനുരാഗം എന്ന ചിത്രത്തിലെ നായകവേഷമായിരുന്നു അശ്വിന് ചിത്രത്തിന് തിരക്കഥയെഴുതിയതും അശ്വിന്‍ തന്നെ. 

ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് അശ്വിന്‍. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി, കുമ്പാരീസ് എന്നിവയാണ് അശ്വിന്‍ അഭിനയിച്ച് ശ്രദ്ധേയമായ മറ്റുചിത്രങ്ങള്‍.

അശ്വിന്‍ ജോസ് നായകനായെത്തിയ 'കളര്‍പടം' എന്ന ഹ്രസ്വചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.