ഈ സിനിമയുടെ തിരക്കഥയ്ക്കും നിർമാണത്തിനുമായി അനുപ്രിയയുടെ സംഘം ഏകദേശം ഒരു വർഷം നീണ്ട വിശദമായ ഗവേഷണമാണ് നടത്തിയത്.

ഇന്ത്യൻ സിനിമയിൽ പുതിയ വിജയചരിത്രം സൃഷ്ടിക്കുകയാണ് വിശാൽ ചതുർവേദി സംവിധാനം ചെയ്ത ഹനുമാൻ അൻഷ് (Hanuman Ansh). രണ്ട് കോടിയോളം മാത്രം മുതൽമുടക്കുള്ള ചിത്രം ഇതുവരെ നേടിയത് 72 കോടി രൂപയാണ്. 21 വയസ് മാത്രം പ്രായമുള്ള അനുപ്രിയ നഗർ എന്ന വിദ്യാർത്ഥിയാണ് ഈ ചിത്രം നിർമിച്ചത് എന്നതാണ് ഏറെ കൗതുകമുള്ള കാര്യം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബാത്തിൽ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ് അനുപ്രിയ.
നീം കരോലി ബാബയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിലായിരുന്നു ഈ സിനിമയുടെ ജനനം. അനുപ്രിയ നഗറിന്റെ സർവ്വകലാശാലയിലെ ഇക്കണോമിക്സ് അസൈൻമെന്റിന്റെ ഭാഗമായി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ബാങ്കിംഗ് സംബന്ധിച്ച ഒരു പഠനത്തിനിടയിലാണ് ഇതിന്റെ തുടക്കം. പ്രശസ്ത വ്യവസായി സ്റ്റീവ് ജോബ്‌സിനെക്കുറിച്ചും അദ്ദേഹത്തിന് നീം കരോലി ബാബയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചും ഗവേഷണം ചെയ്ത അനുപ്രിയ, കൂടുതൽ വിവരങ്ങൾക്കായി ബാബയുടെ ജീവിതത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ തീരുമാനിക്കുകയായിരുന്നു. ഒരു അക്കാദമിക് പ്രോജക്റ്റ് പിന്നീട് ഒരു ഫീച്ചർ ഫിലിമിന്റെ നിർമാണത്തിലേക്ക് വഴിമാറുകയായിരുന്നു.
ഈ സിനിമയുടെ തിരക്കഥയ്ക്കും നിർമാണത്തിനുമായി അനുപ്രിയയുടെ സംഘം ഏകദേശം ഒരു വർഷം നീണ്ട വിശദമായ ഗവേഷണമാണ് നടത്തിയത്. നീം കരോലി ബാബയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും അദ്ദേഹത്തെ നേരിട്ടറിയാവുന്ന ആളുകളുമായി സംസാരിക്കുകയും ചെയ്തു. ഇതിനായി ചിത്രകൂട്, വൃന്ദാവൻ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ അവർ സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു. പുതിയ തലമുറയ്ക്കും അന്താരാഷ്ട്ര പ്രേക്ഷകർക്കും മുന്നിലേക്ക് ഈ കഥ എത്തിക്കുക എന്നതായിരുന്നു അനുപ്രിയയുടെ പ്രധാന ലക്ഷ്യം.
തിയേറ്ററുകളിൽ ആദ്യഘട്ടത്തിൽ പരാജയപ്പെടുമെന്ന് കരുതിയ ചിത്രമായിരുന്നു ഹനുമാൻ അൻഷ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ 1.08 കോടിയും രണ്ടാം ആഴ്ചയിൽ വെറും 40 ലക്ഷം രൂപയും മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാൽ മൂന്നാം ആഴ്ച മുതൽ ചിത്രം അവിശ്വസനീയമായ രീതിയിൽ തിരിച്ചു വന്നു. മൂന്നാം ആഴ്ചയിലെ കളക്ഷൻ 10.40 കോടിയായി ഉയർന്നപ്പോൾ, 17-ാം ദിവസം ചിത്രം ഒരു ദിവസം കൊണ്ട് 2 കോടിയിലധികം നേടി. നാലാം ആഴ്ചയിലും വൻ മുന്നേറ്റം നടത്തിയ ചിത്രം 27-ാം ദിവസമായപ്പോഴേക്കും ഇന്ത്യയിൽ മാത്രം 61.38 കോടി നെറ്റ് കളക്ഷനും 72.32 കോടി ഗ്രോസ് കളക്ഷനും സ്വന്തമാക്കി.
തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ തന്നെ വലിയൊരു വിജയം സ്വന്തമാക്കിയ അനുപ്രിയ നഗർ സോഷ്യൽ മീഡിയയിൽ ഒരു ഇക്കണോമിസ്റ്റ്, ആർട്ടിസ്റ്റ്, ഫിലിം പ്രൊഡ്യൂസർ എന്നിങ്ങനെയാണ് സ്വയം പരിചയപ്പെടുത്തുന്നത്. കുട്ടിക്കാലം മുതൽക്കേ കലയിൽ താല്പര്യമുള്ള അനുപ്രിയ 12-ാം വയസ്സിൽ തന്നെ ചിത്രപ്രദർശനങ്ങൾ നടത്തിയിരുന്നു. 'സ്വയംഭൂ മീഡിയ നെറ്റ്‌വർക്കിന്റെ' (Swambhu Media Network) ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത്.
അനുപ്രിയയ്ക്കൊപ്പം രാഗിണി എസ്, നമ്രത ജി സിംഗ്, സംവിധായകൻ വിശാൽ ചതുർവേദി എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. ശോഭിനൗ സത്യയാണ് നീം കരോലി ബാബയായി വേഷമിട്ടത്. ചന്ദൻ കെ. ആനന്ദ്, അനിൽ രസ്തോഗി, നിഖിൽ ഡൂബേ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ.
ഒരു സാധാരണ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിനിയുടെ അസൈൻമെന്റിൽ നിന്നും ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെടുന്ന ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ രൂപപ്പെട്ടത് സിനിമാ ചരിത്രത്തിലെ തന്നെ അപൂർവ്വമായ കഥകളിലൊന്നാണ്.
Content Highlights: Hanuman Ansh is a 2026 Hindi-language biographical devotional drama that has emerged as an unprecedented, "miracle" box-office blockbuster in Indian cinema. Written, directed, and produced by Dr. Vishal Chaturvedi, Produced by Anupriya Nagar, the low-budget project is based on his book, Divine Detour: That Changed My Life, and serves as the first instalment of a planned film trilogy mapping the life and spiritual legacy of Neem Karoli Baba.
Published: 06 Sept 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented