
കൊച്ചി: നടൻ ടിനി ടോമിന്റെ പേരിൽ നൽകിയ പരാതിയിൽ നടി അൻസിബാ ഹസന്റെ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് അൻസിബ മൊഴിനൽകിയത്.
ടിനി ടോം തനിക്കെതിരേ വർഗീയ പരാമർശവും സൈബർ അധിക്ഷേപവും നടത്തിയെന്നും കുടുംബത്തെയടക്കം അപമാനിച്ചെന്നുമാണ് അൻസിബയുടെ പരാതി. അൻസിബയുടെ മൊഴി പരിശോധിച്ചശേഷം ടിനി ടോമിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തും.
ഇരുവരുടെയും മൊഴികൾ പരിശോധിച്ചശേഷം എഫ്.ഐ.ആർ. രജിസ്റ്റർചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസ് ആലോചിക്കുന്നത്.
നേരത്തേ നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ. രേഷ്മ എന്നിവർക്കെതിരേ നൽകിയ പരാതിയിൽ തൃക്കാക്കര അസി. കമ്മിഷണർ ഓഫീസിൽ അൻസിബയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
Content Highlights: Actress Ansiba Hassan filed a formal complaint against actor Tini Tom. The complaint alleges communal remarks and cyber abuse. Kadavanthra police have recorded Ansiba's statement. Police plan to summon Tini Tom for questioning before filing an FIR
Published: 10 Jun 2026, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented