കൊച്ചി: സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് പുരസ്‌കാരം അഞ്ചില്‍ ഒരാള്‍ തസ്‌കരന്. മൂന്ന് അവാര്‍ഡുകളാണ് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിനു ലഭിച്ചത്. 

To advertise here,

മികച്ച ഫാമിലി ത്രില്ലര്‍, പുതുമുഖ നായകന്‍, നവാഗത സംഗീത സംവിധായകന്‍ എന്നീ അവാര്‍ഡുകളാണ് ചിത്രത്തെ തേടിയെത്തിയത്. തന്റെ കന്നി ചിത്രത്തിനു ലഭിച്ച അവാര്‍ഡ് കരിയറില്‍ മികച്ച തുടക്കമാകുമെന്ന് പുതുമുഖ നായകന്‍ സിദ്ധാര്‍ഥ് രാജന്‍ പറഞ്ഞു. ' അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം ...  '  എന്ന ഗാനത്തിലൂടെ മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായിത്തീര്‍ന്ന ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫിനാണ് നവാഗത സംഗീത സംവിധായകനുള്ള അവാര്‍ഡ് .

ജയശ്രീ സിനിമാസിന്റെ ബാനറില്‍ പ്രതാപന്‍ വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു.  തിരക്കഥ, സംഭാഷണം- ജയേഷ് മൈനാഗപ്പള്ളി. സ്‌ക്രിപ്റ്റ് അസോസിയേറ്റ്- പ്രസാദ് പണിക്കര്‍. രണ്‍ജി പണിക്കര്‍, അംബിക, കലാഭവന്‍ ഷാജോണ്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, പാഷാണം ഷാജി, നീന കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. പി. കെ. ഗോപി, പി.ടി. ബിനു എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.