മാധ്യമ രംഗത്തുന്നിനും ദൃശ്യ മാധ്യമ രംഗത്തേക്കേക്ക് കടന്നുവരുന്ന മുജീബ് ടി.എം. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് അഞ്ചാംവേദം. ടി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കട്ടപ്പന, ചെറുതോണി പ്രദേശങ്ങളിലായി  ചിത്രീകരണം പൂർത്തിയായി. മുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

To advertise here,

ഒരു പ്രണയ കഥ അവതരിപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഏറെ ദുരൂഹതകൾ നൽകി ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സ്വഭാവത്തിലാണ് ഈ ചിത്രത്തിന്റ അവതരണം. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സത്താർ എന്ന യുവാവിന്റേയും അതേ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ സാഹിബയുടേയും പ്രണയമാണ് ഈ ചിത്രം പറയുന്നത്.

തികച്ചും സാധാരണക്കാരായ മനഷ്യരിലൂടെയാണ് ഈ ചിതത്തിന്റെ കഥ പറയുന്നത്. കൊറോണാ കാലഘട്ടത്തിലൂടെയാണ്  ചിത്രത്തിന്റെ കഥ നടക്കുന്നത്. തികച്ചും പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം. ഓഡിഷനിലൂടെയാണ് ഈ ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയതെന്ന് സംവിധായകനായ മുജീബ് പറഞ്ഞു. മനുഷ്യത്വമാണ് ഏറ്റവും വലിയ മതം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

വിഹാൻ വിഷ്ണു, സുനു ലഷ്മി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളായ സത്താർ, സാഹിബ എന്നിവരെ അവതരിപ്പിക്കുന്നത്. അമർനാഥ്, ജോളി, സജാദ് , സജിത് രാജ്, അനീഷ് കട്ടപ്പന, ബിനീഷ് രാജ്, ജിൻസി, അമ്പിളി എന്നിവരാണ് മറ്റഭിനേതാക്കൾ. റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യാ രാജ് എന്നിവരുടെ വരികൾക്ക് ജോജി തോമസ് ഈണം പകർന്നിരിക്കുന്നു. ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഉൾ ഹക്ക് എന്നിവർ ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സാഗർ അയ്യപ്പനാണ് ഛായാഗ്രാഹകൻ.

കഥ - മുജീബ് ടി.എം. തിരക്കഥ-സംഭാഷണം - ബിനീഷ് രാജ്. എഡിറ്റിംഗ്- ഹരിരാജ കൃപ. കലാസംവിധാനം - രാജേഷ് ശങ്കർ. മേക്കപ്പ് - സുധി കട്ടപ്പന, കോസ്റ്റ്യും - ഡിസൈൻ - ഉണ്ണി പാലക്കാട്. അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ബിനീഷ് രാജ്, ബാലു. പ്രൊഡക്ഷൻ മാനേജർ -- രാജീവ് ഗോപി. പ്രൊഡക്ഷൻ കൺട്രോളർ - നിജിൽ ദിവാകർ. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി.ആർ.ഓ -വാഴൂർ ജോസ്