കൊൽക്കത്തയിൽ വെച്ച് നടന്ന ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് സ്വന്തമാക്കിയ മലയാള ചിത്രം 'സോറി' ശ്രദ്ധേയമാകുന്നു. 60 ഓളം നവാഗതർ ചേർന്ന് ഒരുക്കിയ ചിത്രമാണ് 'സോറി'. രണ്ടായിരത്തിൽ അധികം എൻട്രികളിൽ നിന്നാണ് 'സോറി'ക്ക് മികച്ച പരീക്ഷണ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത്.
അക്ഷയ് ചന്ദ്രശോഭ അശോക് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് സീമ ദേവരാജും അബ്സൊല്യൂട് റയട്ടും ചേർന്നാണ്. ആരോമൽ ദേവരാജ്, അഷ്കർ അലി, അശ്വിൻ മോഹൻ, അമൽ കെ ഉദയ്, ഫിജോ ഫിലിപ്പ്, അമൽ ജോൺ എന്നിവരാണ് 'സോറി'യിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
അരുൺ രാംദാസ് ഛായഗ്രഹണം ചെയ്ത 'സോറി' യുടെ ചിത്ര സംയോജകൻ ആഷിക് പുഷ്പരാജും, സംഗീത സംവിധാകൻ കമൽ അനിലും ആണ്. ഒരു മണിക്കൂർ ഇരുപത് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം.
Content Highlights: akshay chandrashobha ashok movie sorry
Published: 26 Feb 2024, 06:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented