അച്ഛന്റെ ഓർമദിവസം കുറിപ്പ് പങ്കുവച്ച് നടി റോഷ്ന ആൻ റോയ്. അച്ഛന്റെ അഭാവത്തിൽ തന്നെ അമ്മ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയതിന്റെ കഥയാണ് റോഷ്ന പങ്കുവയ്ക്കുന്നത്. തന്നെ കരുത്തയായ പെൺകുട്ടിയായി വളർത്തിയെടുത്തതിന് അമ്മയോട് നന്ദി പറയുന്ന താരം എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ  തനിക്കു പറ്റിയത്  അച്ഛൻ പോയത്  കൊണ്ട് തന്നെയാണെന്നതിനാൽ അപ്പച്ചിക്കും നന്ദി പറയുന്നതായി കുറിക്കുന്നു.

To advertise here,

റോഷ്നയുടെ കുറിപ്പ്

അപ്പന്റെ ഓർമ്മ ദിവസം  30/09
എല്ലാ വർഷവും  ഈ  ദിവസം  അപ്പന് വേണ്ടി കുർബാനയും  പ്രാർത്ഥനയും സ്വർഗത്തിൽ അപ്പച്ചി " (അങ്ങനെ ആണ് ഞാൻ  വിളിക്കാറ്...)സന്തോഷിക്കുന്നുണ്ടാകും. അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല,അതു  കൊണ്ട് തന്നെയാണ് ഈ  ഒരു പോസ്റ്റ്. അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ  അപ്പന് യാതൊരു  ടെൻഷനും  ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു..

അതോണ്ട് തന്നെ  പുള്ളി നൈസ് ആയിട്ടു വിട്ടു. അപ്പൻ എനിക്കു വേണ്ടി ഒന്നും  ചെയ്തിട്ടില്ല, അമ്മക്ക് പിന്നെ അതോണ്ട് വളരെ  എളുപ്പമായിരുന്നു.

അപ്പനെ പറ്റി എല്ലാരും പറയുന്നത് : ഒരുപാട് സ്നേഹമുള്ള മോനാണ്,  എപ്പളും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്... പക്ഷേ  സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ. നല്ല  റേഷനരിയുടെ രുചി  അറിഞ്ഞു വളർന്നു  വന്നയാളാണ് ഞാൻ....എനിക്കതു  പറയാൻ  സന്തോഷമേ  ഉള്ളൂ...

എന്തായാലും അമ്മക്ക്  മരണ  അടക്കും കഴിഞ്ഞ്  വീട്ടിൽ വന്നത്  മുതൽ  കോളായിരുന്നു. അതായിരിക്കണം  വിധി , അമ്മ അതൊരു  സ്പോർട്സ് സ്പിരിറ്റിൽ‌ എടുത്തത് കൊണ്ട് കൊഴപ്പല്യ

അന്ന് തൊട്ട് തുടങ്ങിയ വേവലാതി  ആണ്.. ഇപ്പ കൊറച്ചു മാറിയത്  എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരുത്തക്കേടും പറഞ്ഞു ഞാൻ  വിളിക്കും.... അതിനും  സമാധാനം ഉണ്ടാക്കണത് അമ്മയാണ്..

അമ്മയോട് എനിക്കു ഒരായിരം നന്ദിയുണ്ട്. എന്നെ ഇത്രയും  സ്ട്രോങ്ങ് ആയ  പെൺകുട്ടി ആക്കിയതിന്.... എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ  എനിക്കു പറ്റിയത്  അപ്പൻ പോയത്  കൊണ്ട് തന്നെയാണ്... അതോണ്ട് അപ്പച്ചിക്കും ഒരായിരം  നന്ദി

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിൽ അധ്യാപികയുടെ വേഷത്തിലെത്തിയ നടിയാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസാണ് റോഷ്നയുടെ ഭർത്താവ്

content highlights  : actress roshna ann roy about her father on his death anniversary