അച്ഛന്റെ വിയോ​ഗത്തിൽ വേദന പങ്കുവച്ച് നടി പ്രവീണ. കഴിഞ്ഞ ദിവസമാണ് പ്രവീണയുടെ അച്ഛൻ തിരുമല വേട്ടമുക്ക്‌ ജ്യോതി നഗർ ഗൗരീശങ്കരത്തിൽ പ്രൊഫ. എൻ രാമചന്ദ്രൻ പിള്ള (80) അന്തരിച്ചത്. 

To advertise here,

എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി.. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രവീണ കുറിച്ചു. 

വിവിധ എൻ.എസ്.എസ്. കോളേജുകളിൽ അധ്യാപകനായിരുന്നു എൻ.രാമചന്ദ്രൻ പിള്ള. തിരുവനന്തപുരം എം.ജി.കോളേജ്, നിലമേൽ, ചങ്ങനാശ്ശേരി, പന്തളം, മട്ടന്നൂർ എന്നീ എൻ.എസ്.എസ്. കോളേജുകളിൽ അധ്യാപകനായിരുന്നു.

ഭാര്യ: പി.എൻ.ലളിതാഭായി. മക്കൾ: പ്രവീണ (ചലച്ചിത്രനടി), പ്രമോദ്‌ (സോഫ്‌റ്റ്‌വേർ എൻജിനിയർ). സംസ്കാരം വ്യാഴാഴ്ച തൈക്കാട്‌ ശാന്തികവാടത്തിൽ നടന്നു. 

Content Highlights : Actress Praveena father professor N Ramachandran Pillai Passed Away