നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. തിരുവനന്തപുരം ഉദിയന്നൂർ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 

ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. ബിസിനസാണ് സിദ്ധാർഥിന്. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. 

Tസുനാമിയിലാണ് ദേവി അജിത്ത് ഒടുവിൽ വേഷമിട്ടത്. ജാലിയൻ വാലാ ബാ​ഗ്, ഒരു വയനാടൻ കഥ, സായാഹ്ന വാർത്തകൾ, ചില നേരങ്ങളിൽ‌ ചിലർ, പെർഫ്യൂം, നാൻസി റാണി, വാക്ക് എന്നിവയാണ് ദേവി അജിത്തിന്റെ പുതിയ ചിത്രങ്ങൾ.

content highlights : Actress Devi Ajith daughter Nandhana wedding Video