
വിശാലിനെ നായകനാക്കി എ. വിനോദ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ലാത്തി ചിത്രീകരണം തുടങ്ങിയ നാൾ മുതലേ വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങളാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് ഒരു പുതിയ സംഭവംകൂടി പുറത്തുവന്നിരിക്കുകയാണ്. ക്ലൈമാക്സ് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരിക്കേറ്റു എന്നതാണത്.
താരത്തിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. എന്നാലിത് പൊട്ടൽ അല്ലെന്ന് ഡോക്ടർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പരിക്ക് ഭേദമായി വിശാൽ എത്തിയാലുടൻ ചിത്രീകരണം പുനരാരംഭിക്കും. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം എന്റർടെയിൻമെന്റ് ഇൻഡസ്ട്രി ട്രാക്കർ ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതേ ചിത്രത്തിന്റെ സെറ്റിൽ വെച്ച് വിശാൽ ഇതിനുമുമ്പും അപകടത്തിൽപ്പെട്ടിരുന്നു. അന്ന് കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് ചാടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അന്ന് കൈയ്ക്കായിരുന്നു പരിക്ക്. പീറ്റർ ഹെയ്ൻ സംഘട്ടനസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് വിശാൽ എത്തുന്നത്.
സുനൈനയാണ് നായിക. സാം സി.എസ് സംഗീതസംവിധാനവും എം. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിർവഹിക്കുന്നു. പൊൻ പാർത്ഥിപനാണ് സംഭാഷണങ്ങളെഴുതുന്നത്. ആഗസ്റ്റ് 12-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
Content Highlights: Actor Vishal again Injured, Laththi Movie Shooting Stopped, Peter Hein
Published: 04 Jul 2022, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented