
പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനിക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. സന്തോഷ് കെ.നായർ തിരുവനന്തപുരത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു. സന്തോഷാണ് വാഹനം ഓടിച്ചത്.
നടൻ സഞ്ചരിച്ച ഇന്നോവ കാർ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ചു. നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് സന്തോഷ് കെ.നായരേയും ഒപ്പമുണ്ടായിരുന്ന സ്ത്രീയേയും പുറത്തെടുത്തത്. നാട്ടുകാർ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷ് മരിച്ചു.
ഭാര്യ: ശുഭശ്രീ (റിട്ട.അധ്യാപിക, ശ്രീകൃഷ്ണ സ്‌കൂൾ, ഗുരുവായൂർ). മകൾ: ഡോ.രാജശ്രീ. മരുമകൻ: അക്ഷിദ് മേനോൻ.
വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടേയാണ് സിനിമാ അരങ്ങേറ്റം. 1982 മുതൽ അഭിനയരംഗത്ത് സജീവമാണ്. ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലിനൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടമാണ് ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.
Content Highlights: Actor Santhosh K Nayar confirmed dead following a road accident. The incident occurred on MC Road near Puthissery, Pathanamthitta. Collision involved a truck and an Innova vehicle., The actor's wife, Rajalakshmi, sustained critical injuries
Published: 05 May 2026, 08:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented