നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെം​ഗളൂരുവിൽ വെച്ചുനടന്ന വിവാഹത്തിൽ ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. 

To advertise here,
placeholder
വിവാഹത്തിനെത്തിയ ഷാജി കെെലാസ് | photo: instagram/ chithrasaalaweddingphoto

സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. 

placeholder
വിവാഹത്തിനെത്തിയ ബാദുഷയും ഭാര്യ മഞ്ജു ബാദുഷയും | photo: instagram/ chithrasaalaweddingphoto 

തമിഴ് ചിത്രമായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമയിൽ എത്തുന്നത്. ബാങ്കോക് സമ്മർ ആണ് ആദ്യ മലയാളം ചിത്രം. മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.  

placeholder
രാഹുല്‍ മാധവ് | photo: instagram/ chithrasaalaweddingphoto