
സാക്ഷരാതാമിഷന്റെ ഏഴാതരം തുല്യതപരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലാണ് ഇന്ദ്രന്‍സ് തുല്യതാപരീക്ഷ എഴുതിയത്.
'തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ശ്രീ.ഇന്ദ്രന്‍സ് വിജയിച്ചു. ശ്രീ.ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍...', വിദ്യാഭ്യാസമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 24, 25 തീയതികളിലായിരുന്നു പരീക്ഷ. മലയാളവും ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു ആദ്യ ദിവസം. ഇതില്‍ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നെന്നും ഹിന്ദി അല്പം വലച്ചുവെന്നും പരീക്ഷയ്ക്കുശേഷം ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിറ്റേന്ന് സാമൂഹികശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലും പരീക്ഷ നടന്നു. ഏഴാംതരം തുല്യത പരീക്ഷ പാസായതോടെ പത്താംതരം തുല്യത പരീക്ഷ എഴുതാനുള്ള യോഗ്യതയായി.
ഏഴാംക്ലാസുവരെ പഠിച്ചിരുന്നെങ്കിലും പ്രാരബ്ധങ്ങളില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്നു. സുഹൃത്തും വാര്‍ഡ് കൗണ്‍സിലറുമായ ഡി.ആര്‍. അനിലാണ് സാക്ഷരതാമിഷന്റെ 'അക്ഷരശ്രീ'യെപ്പറ്റി വിവരം നല്‍കിയത്. ചിത്രീകരണത്തിരക്കുകളുള്ളതിനാല്‍ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസില്‍ കൃത്യമായി പങ്കെടുക്കാനായിരുന്നില്ല. സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു പഠനം.
Content Highlights: Actor Indrans has successfully passed the 7th grade equivalency exam
Published: 15 Nov 2024, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented