അന്തരിച്ച കലാസംവിധായകൻ പി. കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടൻ അശോകൻ. ഭരതന്റെ വെെശാലിയിലാണ് പി.കൃഷ്ണമൂർത്തിയ്ക്കൊപ്പം അശോകൻ പ്രവർത്തിച്ചിട്ടുള്ളത്. 

To advertise here,
placeholder
അശോകൻ

വളരെ ക്രിയേറ്റീവായ വ്യക്തിയായിരുന്നു പി. കൃഷ്ണമൂർത്തി. നൂറ്റാണ്ടുകൾക്ക് മുൻപത്തെ ഒരു കാലഘട്ടമാണ് വെെശാലിയുടെ കഥാ പശ്ചാത്തലം. ഒരു കലസംവിധായകനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യം. യാതൊരു റഫറൻസുകളും ഇല്ലാതെ ഭരതേട്ടന്റെ ഏതാനും സ്കെച്ചുകളിൽ നിന്നാണ് കൃഷ്ണമൂർത്തി സാർ വെെശാലിയുടെ സെറ്റ് ഒരുക്കിയത്. ആ കാ​ലഘട്ടത്തിലൂടെ ആഴത്തിൽ സഞ്ചരിച്ച് ഒരുപാട് കാലത്തെ ​ഗവേഷണത്തിന് ശേഷമായിരിക്കണം അദ്ദേഹം അത് ചെയ്തത്. കൊട്ടാരങ്ങളും തോണികളും യാ​ഗശാലയും അങ്ങനെ ആ സിനിമയിലുള്ളതെല്ലാം അതി മനോഹരമായിരുന്നു . ഒരു ജീനിയസ്സിന് മാത്രമേ അത് സാധിക്കുകയുള്ളൂ. 

അധികം ബഹളങ്ങളില്ലാത്ത ഒരാളായിരുന്നു കൃഷ്ണമൂർത്തി സർ. എല്ലാവരോടും വിനയത്തോടെ നന്നായി പെരുമാറുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം.