ആബേലുമായി സൗബിൻ ഷാഹിർ‌; ചിത്രീകരണം തുടങ്ങി


സൗബിൻ ഷാഹിർ ആബേൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി രവിയാണ് നായിക.

ആബേൽ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം സൗബിൻ ഷാഹിർ

സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആബേൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വ്യാഴാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു. നവാഗതനായ അനീഷ് ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മേരി മാതാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽ മാത്യു നിർമ്മിക്കുന്നു.

വി എഫ് എക്സ് ഡയറക്ഷനിലും ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു പോന്നതിനു ശേഷമാണ് അനീഷ് ജോസ് മൂത്തേടൻ ഫീച്ചർ ഫിലിം രംഗത്തേക്കു കടന്നു വരുന്നത്. മലയോര കുടിയേറ്റ കർഷകരുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ അവതരണം. കുടിയേറ്റക്കാരുടെ ഭൂമി ശാസ്ത്രവും, ആചാരങ്ങളും, സംസ്ക്കാരവും ഒക്കെ കോർത്തിണക്കി ബന്ധങ്ങളുടെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. ഒപ്പം തന്നെ ഒരു പ്രണയകഥയും അകമ്പടിയായിട്ടുണ്ട്.



സൗബിൻ ഷാഹിർ ആബേൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി രവിയാണ് നായിക. താരപ്പൊലിമക്കപ്പുറം കഥാപാത്രങ്ങൾക്ക് ഏറെ അനുയോജ്യമായ അഭിനേതാക്കളെയാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നു സംവിധായകനായ അനീഷ് ജോസ് പറഞ്ഞു. നിസ്താർ അഹമ്മദ് സേഠ്, ലെന, ജോണി ആൻ്റണി, ജോജി മുണ്ടക്കയം (ജോജി ഫെയിം) അലൻസിയർ, ശ്രീകാന്ത് മുരളി, ഹരിലാൽ, ഹരീഷ് പെങ്ങൻ, സീമ.ജി.നായർ, ആഞ്ജലീനാ ജോയ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം - അജ്മൽ ഹസ്ബുള്ള, ഛായാഗ്രഹണം - രതീഷ്.കെ.അയ്യപ്പൻ. എഡിറ്റിംഗ് -രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം -സഹസ് ബാല,
മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈഗാൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ - ഡാർവിൻ തോമസ്, പ്രൊഡക്ഷൻ മാനേജർ - സുനിൽ കൊട്ടാരക്കര, പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് - മോഹൻ രാജ് പയ്യന്നൂർ, അനിൽ പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ്ബ്, പ്രോജെക്ട് ഡിസൈനർ - ടോമി വർ​ഗീസ്, ഫോട്ടോ - സലിഷ് പെരിങ്ങോട്ടുകര, പി.ആർ.ഓ - വാഴൂർ ജോസ്.

Content Highlights: abel, soubin shahir movie, malayalam movie news malayalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented