ഓണക്കാലത്ത് ശ്രദ്ധനേടി യുവ സംഗീത സംവിധായകൻ ഗൗതം വിൻസെന്റിന്റെ ഓണപ്പാട്ട്. മധു ബാലകൃഷ്ണനും പിന്നണി ഗായിക സോണി മോഹനും ചേർന്ന് ആലപിച്ചിരിക്കുന്ന പാട്ടിന് 'തിരുവോണം' എന്നാണ് പേരിട്ടിരിക്കുന്നത്. 

To advertise here,

ഗൗതമിന്റെ അമ്മ ജോസിമ ഷാജിയാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത വീണ കലാകാരന്‍  രാജേഷ് വൈദ്യയുടെ സാന്നിധ്യം  പാട്ടിന്റെ മാറ്റുകൂട്ടുന്നു.

ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന മറ്റു കലാകാരന്മാർ-ബേസ് ഗിറ്റാർ: ജി. കെ. പി. ദിലീപ്, മൃദംഗം: ജെ. ആർ. വർമ, മിക്സ്‌ ആൻഡ് മാസ്റ്ററിങ്: അർജുൻ കൊട്ടാരം