അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനം പുറത്തുവിട്ടു. ഇരുവരും ആദ്യമായിട്ടാണ് ഒരുമിച്ച് സിനിമയിൽ പാടുന്നത്.

ജോ പോളിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം പകർന്നിരിക്കുന്നത്. സണ്ണിവെയ്ൻ ആണ് ചിത്രത്തിലെ നായകൻ. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രം ജൂലായ് 5ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

കൊച്ചി മെട്രോ, ലുലു മാൾ, വാഗമൺ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇരുന്നോറോളം ജൂനിയർ ആർട്ടിസ്റ്റുകളെ അടക്കം ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് സുരക്ഷ പൂർണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ക്ലാസ്മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിർമ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.

ലൂസിഫർ, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹൻദാസ് ആണ് പ്രൊഡക്ഷൻ ഡിസൈൻ. എഡിറ്റിംഗ് റിയാസ് ബാദർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ.

സൗണ്ട് മിക്സിങ് ഡാൻ ജോസ്, പ്രോജക്ട് ഡിസൈനർ ബിനു മുരളി, പ്രൊഡക്ഷൻ കൺട്രോളർ സജീവ് അർജുനൻ, ഫിനാൻസ് കൺട്രോളർ ബിബിൻ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ, പി.ആർ.ഒ. ആതിര ദിൽജിത്ത്, സ്റ്റിൽസ് സുഹൈബ്, ഡിസൈൻ 24എ.എം

content highlights : saras movie song vineeth sreenivasan divya vineeth jude anthany joseph anna ben