അജു വർ​ഗീസ് നായകനാകുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'തോരാ മഴയിലും' എന്ന് തുടങ്ങുന്ന ഒരു പ്രണയഗാനമാണ് മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തിറങ്ങിയത്.  ചിത്രത്തിലെ 'വൺസ് അപ്പോൺ എ ടൈം ഇൻ റാന്നി' എന്ന് തുടങ്ങുന്ന ആദ്യ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഗാനം മമ്മൂട്ടിയാണ് പങ്കുവച്ചത്. അനു എലിസബത്ത് ജോസാണ് രചന. പ്രശാന്ത് പിള്ളയാണ് സംഗീതം. വിനീത് ശ്രീനിവാസനും പ്രീതി പിള്ളയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. 

To advertise here,

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത 'കമല'യ്ക്ക് ശേഷം നടൻ അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറിയിൽ ലെന, ഗണേഷ് കുമാർ, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. 

ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകൻ അരുൺ ചന്തുവാണ് നിർവഹിക്കുന്നത്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ അനീഷ്‌ മോഹൻ സഹനിർമാണം നിര്‍വ്വഹിക്കുന്നതാണ് സിനിമ.

Content Highlights: Saajan Bakery Since 1962 Thora Mazhayilum Song Vineeth Sreenivasan Aju Varghese Prashant Pillai