
Manju Warrier
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലിലെ മഞ്ജു വാര്യർ പാടിയ ഗാനം പുറത്തിറങ്ങി...കിം കിം എന്ന് തുടങ്ങുന്ന രസകരമായ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണൻ ആണ്.രാം സുരേന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. പാട്ട് ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.
ഏഴ് വർഷങ്ങൾക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ ജാക്ക് ആന്റ് ജിൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായാണ് ഒരുക്കുന്നത്. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്.
മഞ്ജു വാര്യർക്ക് പുറമേ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, ബേസിൽ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്നുണ്ട്.
Content Highlights : Manju Warrier Jack N Jill Movie kim kim song viral Santhosh Sivan Kalidas Soubin Shahir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..