
'മണ്ണിന്റെ പുണ്യമാം ഗന്ധര്‍വഗായകാ, മന്ത്രമേ ഞങ്ങള്‍ക്ക് നിന്‍നാദം..'
ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെ 81-ാം പിറന്നാള്‍ദിനത്തില്‍ പാട്ടിലൂടെ ആദരമര്‍പ്പിച്ച് ഗായിക ശ്വേത മോഹനും ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും. യേശുദാസ് 81-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഞായറാഴ്ച മ്യൂസിക്കല്‍ വീഡിയോ യു ട്യൂബിലൂടെ പുറത്തിറങ്ങി.
ഗായിക സുജാതമോഹന്റെ മകള്‍ ശ്വേത ആദ്യമായാണ് സംഗീതസംവിധാനം ചെയ്യുന്നത്. കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, സുജാതമോഹന്‍, ശ്രീനിവാസ്, ജി. വേണുഗോപാല്‍, ഉണ്ണി മേനോന്‍, ബിജു നാരായണന്‍, സിത്താര കൃഷ്ണകുമാര്‍, വിജയ് യേശുദാസ് അടക്കം 28 ഗായകരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
'എല്ലാ തറമുറകള്‍ക്കും കേള്‍ക്കുവാനുള്ള പാട്ടുകള്‍ സമ്മാനിച്ച ദാസ് അങ്കിളിനുള്ള നന്ദിയര്‍പ്പിക്കലാണ് ഈ ഗാനം. എല്ലാ ഗായകര്‍ക്കും അവര്‍ പാടാനുള്ള ഭാഗം അയച്ചുകൊടുക്കുകയായിരുന്നു. അത് അവര്‍ ഭംഗിയാക്കി റെക്കോഡ് ചെയ്ത് അയച്ചുതന്നു. ഈ ഗാനം മലയാളികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ' -ശ്വേത പറഞ്ഞു.
'ഒരു മലയാളിയെ സംബന്ധിച്ച് അച്ഛന്‍ അമ്മ ഭാഷ എന്നതുപോലെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ശബ്ദം. മലയാളത്തിന്റെ നാദം. ദാസേട്ടന്റെ പിറന്നാളുമായി ബന്ധപ്പെട്ടുവരുന്ന ഈ ഗാനത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് -ഗാനരചയിതാവ് ഹരിനാരായണന്‍ പറഞ്ഞു.
Content Highlights: KJ Yesudas Birthday tribute music Video from BK Harinarayanan and swetha Mohan
Published: 10 Jan 2021, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented