വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. നങ്ങേലിയുടെയും ചിരുകണ്ടന്റെയും പ്രണയം ചിത്രീകരിക്കുന്ന കറുമ്പനിന്നിങ്ങു വരുമോ കാറെ' എന്ന ഗാനമാണ് ടിപ്‌സ് മലയാളം യുട്യൂബ് ചാനല്‍ വഴി ഇന്ന് പുറത്തു വിട്ടത്. എം ജയചന്ദ്രന്റെ സംഗീതത്തില്‍ നാരായണി ഗോപന്‍, നിഖില്‍ രാജ് എന്നിവരാണ്  ഗാനം ആലപിച്ചിരിക്കുന്നത്. രചന, റഫീഖ് അഹമ്മദ്. 

To advertise here,

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച പത്തൊന്‍പതാം നൂറ്റാണ്ട് മികച്ച അഭിപ്രായമാണ് നേടുന്നത്. തീയേറ്ററുകളില്‍ എല്ലാത്തരം പ്രേക്ഷകരെയും സിനിമ ആകര്‍ഷിക്കുന്നുണ്ട്. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ കയാദു ലോഹര്‍, ദീപ്തി സതി, അനൂപ് മേനോന്‍, പൂനം ബജ്‌വ, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താരനിരയെത്തുന്നു.