എ.ഐ അധിഷ്ഠിത വളർച്ച ലക്ഷ്യമിട്ട് ടിസിഎസിന്റെ നേതൃനിര പുനഃസംഘടിപ്പിച്ചു. ബാങ്കിങ്, ധനകാര്യ സേവനം, ഇൻഷുറൻസ് തുടങ്ങിയ പ്രധാന മേഖലകൾക്കുപുറമെ സൈബർ സെക്യൂരിറ്റി, ഊർജം, യാത്ര, ഹോസ്പിറ്റാലിറ്റി എന്നീ വിഭാഗങ്ങൾക്കായി പുതിയ ബിസിനസ് യൂണിറ്റുകളും രൂപീകരിച്ചു. മൂന്നു വർഷത്തിനിടെ കമ്പനിയിൽ നടക്കുന്ന ഏറ്റവും വലിയ നേതൃമാറ്റമാണിത്.

To advertise here,

ബിഎഫ്എസ്‌ഐ(യുഎസ്)

സുശീൽ വാസുദേവൻ: നിലവിൽ ബി.എഫ്.എസ്.ഐ (യു.എസ്) ബിസിനസ് ഗ്രൂപ്പ് തലവനായ ഇദ്ദേഹത്തെ സി.ഇ.ഒ കെ. കൃതിവാസന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന സ്ട്രാറ്റജിക് റോളിലേക്ക് മാറ്റി. രണ്ട് ബിസിനസ് ഗ്രൂപ്പുകളായി വിഭജിക്കുകയും ചെയ്തു.

രാകേഷ് കുമാർ: ബി.എഫ്.എസ്.ഐ യുഎസ് വെസ്റ്റ് ബിസിനസ് ഗ്രൂപ്പ് തലവനായി നിയമിതനായി.

മോഹൻ വീതൂരി: ബി.എഫ്.എസ്.ഐ യുഎസ് ഈസ്റ്റ് ബാങ്കിംഗ് ബിസിനസ് ഗ്രൂപ്പിന്റെ ഹെഡ് ആയി ചുമതലയേറ്റു.

ടി.സി.എസ് കാനഡ

മൻമീത് ഛബ്ര: ബി.എഫ്.എസ്.ഐ കാനഡ ഹെഡ് ആയിരുന്ന ഇദ്ദേഹത്തെ ടി.സി.എസ് കാനഡയുടെ കൺട്രി ഹെഡ് ആയി നിയമിച്ചു.

മുൻ കൺട്രി ഹെഡ് ആയിരുന്ന സൗമെൻ റോയ് ഗ്ലോബൽ വാല്യൂ ആൻഡ് ഇന്നൊവേഷൻ സെന്റേഴ്‌സ് ബിസിനസ് യൂണിറ്റ് ഹെഡ് ആയി ചുമതലയേറ്റു.

പുതിയ നേതൃത്വം

ബിസിനസ് ഗ്രൂപ്പ്

പുതിയ തലവൻ

മുൻകാല ചുമതല/വിവരണം

എനർജി,

റിസോഴ്സസ് &

യൂട്ടിലിറ്റീസ്

സബ്യസാചി ചന്ദ്ര

നോർത്ത് അമേരിക്ക യൂട്ടിലിറ്റീസ്

യൂണിറ്റ് ഹെഡ്

സൈബർ

സെക്യൂരിറ്റി

കുമാരനാരായണൻ

നോർത്ത് അമേരിക്ക

എനർജി & റിസോഴ്സസ്

ഐ.എസ്.യു ഹെഡ്

ട്രാവൽ,

ട്രാൻസ്പോർട്ട് &

ഹോസ്പിറ്റാലിറ്റി (TTH)

അരുൺ പ്രദീപ്

ടി.ടി.എച്ച്

യുകെ & യൂറോപ്പ് ഐ.എസ്.യു

ഹെഡ്

യുഎസ് വെസ്റ്റ്

കോസ്റ്റ് ബിസിനസ്

ഗ്രൂപ്പ്

അഖിലേഷ് ത്രിപാഠി

AI, ക്വാണ്ടം,

സെമി കണ്ടക്ടർ

മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ഗ്ലോബൽ സർവീസ്

നൗ (ServiceNow)

പ്രാക്ടീസ്

രജനീഷ് പാലാണ്ടെ

സർവീസ് നൗ

അജണ്ട

ആഗോളതലത്തിൽ

നയിക്കും

ഓട്ടോണമസ്

ബിസിനസ്

ഓപ്പറേഷൻസ് (സെയിൽസ്)

അഖിലേഷ് തിവാരി

മുൻപ്

കമ്മ്യൂണിക്കേഷൻസ്,

മീഡിയ ആൻഡ് ഇൻഫർമേഷൻ

സർവീസസ് ഹെഡ്

ഗണേശ വൈകുണ്ഠം ലൈഫ് സയൻസസ് യുകെ & യൂറോപ്പ് ഐ.എസ്.യു ഹെഡ് ആയി ചുമതലയേൽക്കും.

തന്ത്രപരമായ നീക്കം

നേതൃമാറ്റത്തിലൂടെയും പുതിയ യൂണിറ്റുകളുടെ രൂപീകരണത്തിലൂടെയും ടി.സി.എസ് ലക്ഷ്യമിടുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:

എ.ഐ അധിഷ്ഠിത വളർച്ച: വിപണിയിലെ മാറ്റങ്ങൾക്കും ഉപഭോക്താക്കളുടെ മാറുന്ന പ്രതീക്ഷകൾക്കും അനുസൃതമായി നേതൃപാടവം മികച്ചതാക്കുക.

യുഎസ് വെസ്റ്റ് കോസ്റ്റ്: സാങ്കേതിക വിദ്യ, സെമി കണ്ടക്ടർ, സോഫ്റ്റ്വെയർ മേഖലകളിലെ പ്രമുഖ കമ്പനികളുടെ ആസ്ഥാനമായ ഇവിടെ എ.ഐ തദ്ദേശ ബിസിനസ് മാതൃകകൾക്കും വികസനത്തിനും മുൻഗണന നൽകും.

സർവീസ് നൗ (ServiceNow) പങ്കാളിത്തം: സർവീസ് നൗവുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ഫോർച്യൂൺ 500 കമ്പനികൾക്ക് മികച്ച സേവനം നൽകാനും ആഗോളതലത്തിൽ മുൻനിരയിലെത്താനും ടി.സി.എസ് ലക്ഷ്യമിടുന്നു. എനർജി, സൈബർ സെക്യൂരിറ്റി, ട്രാവൽ തുടങ്ങിയ മേഖലകൾക്കായി പ്രത്യേക ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിലൂടെ ആഴത്തിലുള്ള വൈദഗ്ധ്യം ഉറപ്പാക്കും.

നേതൃമാറ്റം ടി.സി.എസിനെ വരുംകാല സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് മുന്നോട്ട് നയിക്കാൻ പ്രാപ്തമാക്കുമെന്നാണ് വിലയിരുത്തൽ.