കോഴിക്കോട്: കോട്ടയം വൈക്കത്തെ തന്തൈ പെരിയാര്‍ സ്മാരകത്തെ വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശ്രീനാരായണ ഗുരുവാണ് വൈക്കം സത്യാഗ്രഹത്തിന്റെ മാസ്മര ശില്‍പി. പെരിയാറിന് സമ്പൂര്‍ണ നായകത്വം ഏല്‍പ്പിച്ച് കൊടുക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന നീതി ആണോ എന്ന് പരിശോധിക്കണമെന്ന് ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന എം. ജയരാജിന്റെ 'വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകള്‍' എന്ന പുസ്തകം പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

To advertise here,

ഡിസംബറില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് അങ്ങേയറ്റം അബദ്ധ ജഡിലമായ ഒന്നാണ്. സ്റ്റാലിനും താന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിയും ചേര്‍ന്നാണ് അത് നടത്തിയതെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. പെരിയാറിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. 

placeholder
എം. ജയരാജിന്റെ 'വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകള്‍' എന്ന പുസ്തകം പി.എസ്. ശ്രീധരന്‍ പിള്ള, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് നല്‍കി പ്രകാശനം ചെയ്യുന്നു. | ഫോട്ടോ: മാതൃഭൂമി

കെ.പി. കേശവമേനോന്‍ ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ പി.എസ്. ശ്രീധരന്‍ പിള്ള, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ മാതൃഭൂമി ബുക്‌സ് സീനിയര്‍ മാനേജര്‍ നൗഷാദ്, ശ്രീകാന്ത് കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.