ബോളിവുഡിലെ സ്റ്റൈലിഷായ അമ്മയും മകളുമെന്നാണ് രവീണ ടണ്ഠനേയും റാഷ തഡാനിയേയും പലരും വിശേഷിപ്പിക്കാറ്. ഇവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഈ വിശേഷണം അനുയോജ്യമാണെന്ന് ഫാഷന്‍ രംഗം നിരീക്ഷിക്കുന്നവര്‍ ഉറപ്പിക്കുന്നത്. ഇരുവരും ഒന്നിച്ച് ഡിന്നറിനായി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

To advertise here,

ചാരനിറത്തിലുള്ള ഹൈ-വെയ്‌സ്റ്റഡ് കാര്‍ഗോ പാന്റിനൊപ്പം വെള്ള നിറത്തിലുള്ള സ്ലീവ്‌ലെസ് കോര്‍സെറ്റ് ടോപ്പ് ധരിച്ച് സ്റ്റൈലിഷായ ജെന്‍ സി ലുക്കിലാണ് റാഷ എത്തിയത്. കറുത്ത നിറത്തിലുള്ള ബ്രേസ്‌ലെറ്റ് വെള്ളിനിറത്തിലുള്ള ഹൈഹീല്‍ എന്നീ ആക്‌സസറികളും റാഷയ്ക്കുണ്ടായിരുന്നു. 

റാഷയ്‌ക്കൊപ്പമുണ്ടായിരുന്ന അമ്മ രവീണയാകട്ടെ തനി ഇന്ത്യന്‍ സ്റ്റൈലിലായിരുന്നു. വി നെക്കുള്ള സ്ലീവ്‌ലെസ് കഫ്താന്‍ സ്റ്റൈല്‍ ടോപ്പും അതിന് യോജിക്കുന്ന സ്‌ട്രെയിറ്റ് ഫിറ്റ് പാന്റുമായിരുന്നു 52-കാരിയായ രവീണയുടെ വേഷം. വെള്ളിയുടെ കാതില്‍, സ്ലീക് ഹൈഹീല്‍ ചെരിപ്പ് എന്നിവയും രവീണ ധരിച്ചിരുന്നു.