ഡയാന രാജാകുമാരിയുടെ ആരാധകർക്കൊരു സന്തോഷ വാർത്ത. ഇരുപത്തിയേഴ് വർഷങ്ങൾക്കുശേഷം ഡയാനാ രാജകുമാരിയുടെ വസ്ത്രങ്ങളടക്കമുള്ളവയുടെ ഏറ്റവും വലിയ ലേലം നടക്കാൻ പോകുകയാണ്. അപകട മരണത്തിന് ആഴ്ചകൾക്കുമുമ്പ് 1997-ലാണ് രാജകുമാരിയുടെ വസ്ത്രങ്ങളുടെ ഇത്രയും വലിയ ലേലം അവസാനമായി നടന്നത്.

To advertise here,

ഡയാനയുടെ പ്രിയ ഡിസൈനർമാരായിരുന്ന വിക്ടർ എഡൽസ്റ്റീൻ, മുറെ അർബെയ്ഡ്, കാതറിൻ വോക്കർ എന്നീ ഡിസൈനർമാരുടെ വസ്ത്രങ്ങളുടെ ലേലം സംഘടിപ്പിക്കുന്നത് ജൂലിയൻസ് ഓക്ഷൻ എന്ന സ്ഥാപനമാണ്.

ഡിസംബറിൽ ഡയാനയുടെ സായാഹ്ന വസ്ത്രങ്ങളിലൊന്ന് 1.1 മില്യണിലധികം ഡോളറിന് വിറ്റതിനെത്തുടർന്നാണ് കൂടുതൽ വസ്ത്രങ്ങൾ വിൽക്കാനുള്ള തീരുമാനത്തിലേക്കെത്തിയതെന്ന് , ജൂലിയൻസ് ഓക്ഷൻ സഹസ്ഥാപകൻ മാർട്ടിൻ നോളൻ പറഞ്ഞു, 150-ലധികം സാധനങ്ങൾ ലേലത്തിനുണ്ടാകും. ജൂൺ 27 നാണ് ഓൺലൈൻ, വ്യക്തിഗത വിൽപന നടക്കുക. 

1986 ൽ  'ദ ഫാന്റം ഓഫ് ഒപ്പേറയുടെ' ലണ്ടൻ പ്രീമിയറിനായി ഡയാന രാജകുമാരി ധരിച്ച പ്രശ്സതമായ ബ്ലൂ ഡയമണ്ട് ബോൾ ​ഗൗൺ, വിക്ടർ എഡൽസ്റ്റേൻ രൂപകൽപന ചെയ്ത മ‍ജെന്ത ലേസ് ഡ്രസ്സും ലേലത്തിലുണ്ടാകും. 

placeholder
ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന വസ്തുക്കൾ ലേലത്തിൻ്റെ ഭാഗമായി പ്രദർശിപ്പിച്ചപ്പോൾ| ഫോട്ടോ: AFP VALERIE MACON

40,000 ഡോളർ( 33,43,170 ലക്ഷം രൂപ) ഇരുവസ്ത്രങ്ങൾക്കും ലഭിക്കുമെന്നാണ് ജൂലിയൻസ് ഓക്ഷൻ പ്രതീക്ഷിക്കുന്നത്. ഡയാന എഴുതിയ കത്തുകളുൾപ്പടെ ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട പല സാധനങ്ങളും ലേലത്തിലുണ്ടാകും.