വ്യത്യസ്തമായ പരീക്ഷണങ്ങളുമായി എപ്പോഴും ഫാഷന്‍ ലോകത്തെ അമ്പരപ്പിക്കുന്ന അമേരിക്കന്‍ സൂപ്പര്‍ മോഡലാണ് കെയ്‌ലി ജെന്നര്‍. ഇത്തവണ പാരിസ് ഫാഷന്‍ വീക്കിലും ആ വ്യത്യസ്തത കെയ്‌ലി കൈവിട്ടില്ല. അള്‍ട്രാ ഗ്ലാമറസ് ലുക്കിലാണ് താരം ചുവടുവെച്ചത്. 

To advertise here,

ഡീപ് കട്ട് ഡിസൈനിലുള്ള നീല വെല്‍വെറ്റ് ഗൗണായിരുന്നു കെയ്‌ലിയുടെ വേഷം. എന്നാല്‍ ഈ ഔട്ട്ഫിറ്റിന് ഉപയോഗിച്ച ആഭരണങ്ങളാണ് ആരാധകരുടേയും ഫാഷന്‍ വിദഗ്ദ്ധരുടേയും ശ്രദ്ധ നേടിയത്. ഹൃദയാകൃതിയിലുള്ള പെന്റന്റുള്ള കറുപ്പ് ചോക്കറും പല്ലിന്റെ ആകൃതിയിലുള്ള സ്റ്റഡുമായിരുന്നു ആഭരണങ്ങള്‍. ഒപ്പം കറുപ്പ് ഹാന്റ് ബാഗും ഹീല്‍സും ആക്‌സസറൈസ് ചെയ്തു. 

ബണ്‍ സ്റ്റൈലിലാണ് മുടി കെട്ടിവെച്ചത്. ചുവപ്പ് ലിപ്സ്റ്റിക്ക്, പിങ്ക് ബ്ലഷ്, ഗ്ലിറ്റര്‍ ഐഷാഡോ എന്നിവയായിരുന്നു മേക്കപ്പിലെ ഹൈലൈറ്റ്. 

എന്നാല്‍ താരത്തിന്റെ ചോക്കറും പെന്റന്റും കോപ്പി അടിച്ചതാണെന്ന ആരോപണവുമായി ഫാഷന്‍ ലോകത്തെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു അമേരിക്കന്‍ സൂപ്പര്‍ മോഡലായ ബെല്ല ഹദീദും സമാനമായൊരു മാല ധരിച്ചിരുന്നു. 74-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോള്‍ ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള മാലയാണ് ബെല്ല ധരിച്ചിരുന്നത്.