വൈക്കം : ഉദയനാപുരം മോനാട്ടുമന ചാത്തൻകുടിദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ബുധനാഴ്ച വൈകീട്ട് കൊടിയേറി. നവരാത്രി പൂജയ്ക്കുശേഷം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മോനാട്ട് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി കൊടിയേറ്റി. തന്ത്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി സുധീഷ് നമ്പൂതിരി എന്നിവരും കാർമികരായിരുന്നു.

To advertise here,

വിവിധ ദിവസങ്ങളിൽ നവരാത്രി പൂജ, കലശാഭിഷേകം, തിരുവാതിരകളി, ഭജൻസ്, നവാഹ പാരായണം, തിരുവാതിരകളി, ഭജൻസ്, നവാഹ പാരായണം, പന്തീരടിപൂജ, ദുർഗ്ഗാഷ്ടമി, പൂജവെപ്പ്‌, കലശാഭിഷേകം, സരസ്വതിപൂജ, ഉത്സവബലി ദർശനം, താലപ്പൊലി, പന്തീരടിപൂജ, നൃത്തനൃത്യങ്ങൾ, മഹാനവമിപൂജ, ആറാട്ട്, ശ്രീബലി, മേജർസെറ്റ് പഞ്ചാരിമേളം, കാഴ്ചശ്രീബലി, മേജർ സെറ്റ് പഞ്ചവാദ്യം, മഹാനവമി വിളക്ക്, വിജയദശമി, ആറാട്ട്, വിജയദശമിപൂജ, പൂജയെടുപ്പ്, വിദ്യാരംഭം, സംഗീതാരാധന, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് വരവ്, പാണ്ടിമേളം, വലിയകാണിക്ക, ആറാട്ട് സന്ധ്യ എന്നിവ പ്രധാന പരിപാടികളാണ്.