ഡിസ്കാൽക്കുലിയ എന്ന പഠനവൈകല്യത്തിലൂടെ കടന്നുപോയ ആളാണ് താനെന്നു തുറന്നുപറഞ്ഞ് ബോളിവുഡ് നടി താര സുതാരിയ. സംഖ്യകൾ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുണ്ടാക്കുന്ന പഠനവൈകല്യമാണ് ഡിസ്കാൽക്കുലിയ. കണക്കുകൾ കൂട്ടുമ്പോൾ തനിക്ക് പലപ്പോഴും തെറ്റുകൾ പറ്റാറുണ്ടെന്നും നടി പറഞ്ഞു. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് അച്ഛനെയും അക്കൗണ്ട്സ് ടീമിനെയുമാണ് ആശ്രയിക്കാറുള്ളതെന്നും താര ഹൗട്ടർഫ്ലൈയോടു സംസാരിക്കവേ പറഞ്ഞു.
അച്ഛൻ ഇക്കാര്യത്തിൽ തന്നെ വളരെയേറെ പിന്തുണയ്ക്കാറുണ്ടെന്നും മുപ്പതുകാരിയായ താര പറഞ്ഞു. സാമ്പത്തികകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കഴിയുന്നത്ര മനസ്സിലാക്കാൻ താൻ സ്വയം ശ്രമിക്കാറുണ്ട്. പക്ഷേ ഡിസ്കാൽക്കുലിയ എന്ന പഠനവൈകല്യമാണ് തനിക്കുള്ളത്. അതുമൂലം മിക്കപ്പോഴും തെറ്റ് പറ്റാറുണ്ടെന്നും നടി പറഞ്ഞു.
ഗണിതശാസ്ത്ര വൈകല്യം (Dyscalculia)
സംഖ്യകൾ കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയാണിത്. കണക്കിൽ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനു പകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാഹരണത്തിന് 26-ൽനിന്ന് ഒമ്പത് കുറയ്ക്കാൻ പറഞ്ഞാൽ, ഒമ്പതിൽനിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോൾ 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാർജിനിൽ കണക്കുകൂട്ടി എഴുതിയ ശേഷം പേജിൽ എടുത്തെഴുതുമ്പാൾ ചില അക്കങ്ങൾ വിട്ടുപോകുക തുടങ്ങി ഗണിതത്തിൽ കുട്ടിയിൽ കാണുന്ന തടസ്സങ്ങളെ ഡിസ്‌കാൽകുലിയ എന്നുവിളിക്കുന്നു.
മുതിർന്നവരിൽ ഫോൺ നമ്പറുകൾ, ലോഗിനുകൾ, തീയതികൾ എന്നിവ പകർത്തുന്നതിലും ഓർമ്മിക്കുന്നതിലും തെറ്റുകൾ വരുത്തുക, ബാങ്കിങ് സംബന്ധമായ കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട്, വഴികൾ മനസ്സിലാക്കുക, മാപ്പുകളും ഗ്രാഫുകളും ഉപയോഗിക്കുക, ദൂരവും വേഗതയും കണക്കാക്കുക എന്നിവയിൽ പ്രയാസം തുടങ്ങിയവയും കണ്ടുവരാറുണ്ട്.
ഇതിനൊപ്പം ഉത്കണ്ഠ, ദേഷ്യം, ഭയം, അക്രമണോത്സുകത തുടങ്ങിയ മാനസികസംബന്ധമായ ലക്ഷണങ്ങളും ഛർദി, ഓക്കാനം, അമിത വിയർപ്പ്, വയറുവേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും പ്രകടമാകും.
Content Highlights: Actress Tara Sutaria reveals she has dyscalculia, a learning disorder affecting numbers and math., She struggles with calculations and relies on her father and accounts team for finances
Published: 30 Aug 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented