മ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് പരിശോധിച്ചാൽ വൃക്കയ്ക്ക് തകരാർ ഉണ്ടോ ഇല്ലയോ എന്നു മനസിലാക്കാവുന്നതാണ്. ക്രിയാറ്റിനിന്റെ അളവ് കൂടുതലാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

To advertise here,

എന്താണ് ക്രിയാറ്റിനിൻ?

പേശികൾ ഊർജ്ജം ഉപയോഗിക്കുമ്പോൾ ഉത്പാദിപ്പിക്കുന്ന ഒരു മാലിന്യ ഉത്പന്നമാണ് ക്രിയാറ്റിനിൻ ആരോഗ്യകരമായ വൃക്കകൾ രക്തത്തിൽ നിന്ന് ക്രിയാറ്റിനിൻ പുറത്തെടുത്ത് മൂത്രത്തിലേക്ക് മാറ്റുന്നു. പുരുഷന്മാരിൽ രക്തത്തിലെ ക്രിയാറ്റിനിൻ്റെ അളവ് ഏകദേശം 1.2 mg/dl ൽ കൂടുതലോ സ്ത്രീകളിൽ ഏകദേശം 1.0 mg/dl ൽ കൂടുതലോ ആകുമ്പോൾ അത് വൃക്കയുട ആരോഗ്യം ശരിയല്ല എന്നതിന്റെ സൂചനയാണ്.

നിർജ്ജലീകരണമോ കഠിനമായ വ്യായാമമോ കൊണ്ടുള്ള പ്രശ്നങ്ങൾ കാരണമല്ലൊതെ ശരീരത്തിൽ ക്രിയാറ്റിനിൻ വർധനവുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്. ഉയർന്ന ക്രിയാറ്റിനിൻ എന്നത് ഒരു രോഗമല്ല. മറിച്ച്, വൃക്കകൾക്ക് എന്തോ ബുദ്ധിമുട്ടായേക്കാം എന്നതിന്റെ സൂചന മാത്രമാണ്.

ഈ പ്രശ്നവുമായി ചെല്ലുമ്പോൾ ഡോക്ടർമാർ പലപ്പോഴും estimated filtration rate (eGFR) പരിശോധന ചെയ്യാറുണ്ട്.

ക്രിയാറ്റിനിൻ ഉയരുന്നതിന്റെ കാരണങ്ങൾ?

ക്രിയാറ്റിനിൻ ഉയരുന്നതിന് പല കാരണങ്ങളുണ്ട്. ചിലത് നിസ്സാരവും മറ്റ് ചിലത് ഗുരുതരവുമാണ്. നിർജ്ജലീകരണം മൂലം ക്രിയാറ്റിനിൻ ഉയരാം. വൃക്കകളിലെ അണുബാധ (pyelonephritis), അരിച്ചെടുക്കുന്ന ഭാഗങ്ങളിലെ വീക്കം (glomerulonephritis) എന്നിവയും ക്രിയാറ്റിനിൻ ഉയരാൻ കാരണമാകും. ദീർഘകാലമായുള്ള പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയാണ് മറ്റ് കാരണങ്ങളിൽ ചിലത്.

വൃക്കകളുടെ അനാരോഗ്യം ക്രിയാറ്റിനിന് ശരിയായി പുറന്തള്ളുന്നത് അസാധ്യമാക്കുന്നു. ഇത് രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടാൻ കാരണമാകും. അതായത്, രക്തത്തിൽ ക്രിയാറ്റിനിൻ കൂടുതലായി കാണുന്നത് വൃക്കകളുടെ അരിച്ചെടുക്കാനുള്ള കഴിവ് കുറയുന്നതിനെ സൂചിപ്പിക്കുന്നതാകാം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ക്രിയാറ്റിനിൻ്റെ അളവ് കുറയ്ക്കാനുള്ള ചികിത്സയ്ക്ക് മുമ്പ് അതിന്റെ കാരണം കണ്ടെത്തേണ്ടത് നിർണായകമാണ്. ഡോക്ടർമാർ പലപ്പോഴും വൃക്കയിലെ അണുബാധകൾക്ക് ആൻറിബയോട്ടിക്കുകൾ നിർദേശിക്കും. മൂത്രതടസ്സം പോലുള്ള പ്രശ്നങ്ങൾ ചികിത്സിക്കും.

  • ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യത്തിന് വെള്ളം കുടിക്കുക.
  • എൻഎസ്എഐഡി (NSAIDs) അടങ്ങിയ വേദന സംഹാരികൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.
  • പുകവലി നിർത്തുക.
  • ഉപ്പും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക.
  • പ്രോട്ടീൻ്റെ അളവ് ക്രമീകരിച്ച് സമീകൃതാഹാരം കഴിക്കുക.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)