കണ്ണൂർ: ജീവിതശൈലിയിൽ തിരുത്തലുകൾ വരുത്തി രോഗപ്രതിരോധശേഷി കൂട്ടാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള 'ആരോഗ്യം ആനന്ദം-വൈബ് 4 വെൽനസ്' എന്ന കാംപെയ്‌നിന് സംസ്ഥാനത്ത് തുടക്കമായി. ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ നാല് പ്രധാന സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് കാംപെയ്‌ൻ. ജീവിതശൈലികൾ ശരിയായാൽ ആരോഗ്യം കൈപ്പിടിയിലാവും. തെറ്റായ ജീവിതശൈലി കാരണം വർധിക്കുന്ന രോഗാതുരത കുറയ്ക്കുക, എല്ലാവിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ ആരോഗ്യം ആനന്ദം കാംപെയ്‌നിന്റെ അടുത്ത ഘട്ടമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഈറ്റ് വെൽ
- ഇന്നത്തെ ഭക്ഷണം നാളത്തെ ആരോഗ്യം എന്ന നിലയിലാണ് കാംപെയ്‌ൻ.
- ശരീരഭാരം നിയന്ത്രിക്കുക
- പ്രഭാത ഭക്ഷണം ഒഴിവാക്കരുത്, രാത്രി ലഘുഭക്ഷണം മതി
- ധാന്യങ്ങൾക്കൊപ്പം പയറുവർഗങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം.
- നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം.
- ജങ്ക് ഫുഡ്, കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കുക
- ഉപ്പ്, പഞ്ചസാര, എണ്ണ എന്നിയവയുടെ ഉപയോഗം കുറയ്ക്കുക. ദിവസം 10 ഗ്ലാസ് വെള്ളം കുടിക്കുക.
ആക്ട്‌വെൽ
- ദിവസേന അരമണിക്കൂർ വ്യായാമം ചെയ്യുക. വ്യായാമം കഷ്ടപ്പെട്ടുചെയ്യാതെ ഇഷ്ടപ്പെട്ട് ചെയ്യാം. ശാരീരിക വ്യവസ്ഥയ്ക്ക് അനുസരിച്ച് മാത്രം വ്യായമം ചെയ്യുക. വ്യായാമ മുറകൾ തിരഞ്ഞെടുക്കാൻ ഉപദേശം തേടുക. നടത്തം, ഓട്ടം, നീന്തൽ, സൈക്ലിങ്, സൂംബ അങ്ങനെ എന്തെങ്കിലും വ്യായാമങ്ങളിൽ ഏർപ്പെടുക.
- യോഗ, ലഘുവ്യായാമങ്ങൾ എന്നിവ പതിവാക്കാം.
- ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ ഒഴിവാക്കുക. പകരം പടികൾ കയറിയിറങ്ങാം.
- ഇരുന്ന് ജോലിചെയ്യുന്നവർ നിശ്ചിത ഇടവേളകളിൽ ലഘുവ്യായമങ്ങളിൽ ഏർപ്പെടുക.
- പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കാം.
സ്ലീപ്പ് വെൽ
- ഇന്നത്തെ ഉറക്കം നാളത്തെ ആരോഗ്യത്തിനാണ്.
- ദിവസവും ആറുമണിക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കൂ.
- എന്നും ഒരേസമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
- ഉറങ്ങുന്നതിനു മുൻപ് മൊബൈൽ, ടിവി ഉപയോഗം കുറയ്ക്കുക.
- വൈകുന്നേരത്തിനുശേഷം ചായ, കാപ്പി എന്നിവ ഒഴിവാക്കുക.
- ഉറങ്ങുന്ന സ്ഥലത്ത് ശബ്ദവും വെളിച്ചവും കുറക്കുക.
കെയർ വെൽ
- ചെറിയ ശീലങ്ങൾ പോലും വലിയ പ്രതിരോധം തീർക്കും.
- കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
- ചുമയോ, ജലദോഷമോ ഉണ്ടെങ്കിൽ മാസ്ക് ധരിക്കുക.
- ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും ശ്രദ്ധ നൽകുക.
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലിന്യം തരം തിരിച്ച് സംസ്കരിക്കുക.
- സ്വയംചികിത്സ ആപത്താണ്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ.
- പ്രതിരോധ കുത്തിവെപ്പുകൾ കൃത്യസമയത്തെടുക്കുക.
Content Highlights: Launch of `Arogyam Anandam - Vibe 4 Wellness` campaign in Kerala to boost immunity & promote healthy living through lifestyle changes.
Published: 02 Jan 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented