ലോക രക്തദാന ദിനമാണിന്ന്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രക്തദാതാക്കൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് എല്ലാ വർഷവും ജൂൺ 14-ന് ലോക രക്തദാന ദിനം ആചരിക്കുന്നത്. അടിയന്തര ഘട്ടങ്ങൾ, പ്രസവം, ശസ്ത്രക്രിയ, കാൻസർ ചികിത്സ എന്നുതുടങ്ങി പല ഗുരുതരമായ ഘട്ടങ്ങളിൽവരെ രോഗികളുടെ ജീവൻരക്ഷിക്കുന്നതിൽ രക്തദാനത്തിന് വലിയ പങ്കാണുള്ളത്. "മനുഷ്യത്വത്തിന്റെ ഒരു തുള്ളി. രക്തം ദാനം ചെയ്യുക. ജീവൻ രക്ഷിക്കുക."- എന്നതാണ് ഈ വർഷത്തെ രക്തദാനത്തിന്റെ തീം.
ഓരോ രക്തദാനവും വൈദ്യശാസ്ത്രപരമായ പ്രവർത്തനം മാത്രമല്ലെന്നും അത് ഐക്യദാർഢ്യത്തിന്റെയും അനുകമ്പയുടെയും കൂട്ടായ ഉത്തരവാദിത്തത്തിന്റെയും പ്രതീകമാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.
ലോകമെമ്പാടും സ്വമേധയാ ഉള്ള രക്തദാനം വർദ്ധിപ്പിക്കുക, രക്തദാതാക്കളുടെ നിർണായക സംഭാവന ഉയർത്തിക്കാട്ടുകയും ഐക്യദാർഢ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, സുരക്ഷിതമായ രക്തദാനം എല്ലാവർക്കും ലഭ്യമാക്കുന്നതിനായി സർക്കാരുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് രക്തദാന ദിനത്തിന്റെ ലക്ഷ്യങ്ങൾ.
നിങ്ങൾ രക്തദാനം ചെയ്യാൻ യോഗ്യരാണോ? പരിശോധിക്കാം
- പൂർണ ആരോഗ്യവാനായിരിക്കണം
- പകർച്ചവ്യാധികളോ മറ്റ് അസുഖങ്ങളോ പാടില്ല
- 18നും 60നും ഇടയിൽ പ്രായമുണ്ടായിരിക്കണം
- ശരീരഭാരം 50 കിലോയിൽ കുറയരുത്
- രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തിൽ കുറയരുത്
- നാഡിമിടിപ്പ് മിനിറ്റിൽ 50നും 100 ഇടയിലായിരിക്കണം
- രക്തസമ്മർദം 50നും 100നും ഇടയിൽ
- ശരീരതാപനില സാധാരണനിലയിലായിരിക്കണം
രക്തദാനം ചെയ്യരുതാത്തവർ
- ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവർ, വൃക്കമാറ്റിവെച്ചവർ, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവയുള്ളവർ
- ഗർഭച്ഛിദ്രം സംഭവിച്ച സ്ത്രീകൾ (അടുത്ത ആറുമാസത്തേക്ക് രക്തദാനം ചെയ്യാൻ പാടില്ല)
- മലേറിയ ചികിത്സകഴിഞ്ഞ് മൂന്ന് മാസം പൂർത്തിയാകാത്തവർ
- ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പെടുത്തവർ(അടുത്ത ഒരുമാസത്തേക്ക്)
- മദ്യം കഴിച്ചവർ (അടുത്ത 24 മണിക്കൂർ)
- എച്ച്.ഐ.വി. പോസിറ്റീവായവർ
എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം?
പുരുഷന്മാർക്ക് 12 ആഴ്ചയിലൊരിക്കലും സ്ത്രീകൾക്ക് 16 ആഴ്ചയിലൊരിക്കലും
രക്തദാനത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ആവശ്യത്തിന് ഭക്ഷണം കഴിച്ചിരിക്കണം.
- നന്നായി വെള്ളം കുടിക്കണം. പഴച്ചാറുമാകാം
- വെറും വയറ്റിൽ രക്തദാനം ചെയ്യുന്നത് ഒഴിവാക്കാം
- രക്തദാനത്തിന് മൂന്നുമണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണം. മുട്ട, ബീഫ് തുടങ്ങിയ അധികം കൊഴുപ്പുള്ള ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം
- രക്തദാനത്തിന് മുമ്പ് മദ്യമോ കഫീൻ അടങ്ങിയ പാനീയങ്ങൾ(കാപ്പി) ഒഴിവാക്കണം
- ശസ്തക്രിയ കഴിഞ്ഞവർ അടുത്ത ആറുമാസത്തേക്ക് രക്തദാനം ഒഴിവാക്കുന്നതാകും നല്ലത്
രക്തദാനത്തിനുശേഷം
- അഞ്ച് മുതൽ 20 മിനിറ്റ് വരെ വിശ്രമിക്കുക
- രക്തദാനം ചെയ്തയുടൻ ഡ്രൈവിങ് വേണ്ട
- പഴച്ചാറോ മധുരമിട്ട പാനീയങ്ങളോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തിരിച്ചുകൊണ്ടുവരാൻ സഹായിക്കും
- നന്നായി ഭക്ഷണം കഴിക്കുക രക്തദാനത്തിനുശേഷം കോഴിയിറച്ചിയും ബീഫുമൊക്കെയാകാം
- എട്ടുമണിക്കൂറിന് മുമ്പ് മദ്യം കഴിക്കരുത്
ശ്രദ്ധിക്കാൻ
സ്ത്രീകൾ പ്രസവശേഷം ഒരു വർഷത്തിനുള്ളിലും ഗർഭച്ഛിദ്രത്തിനുശേഷം ആറുമാസത്തിനകവും രക്തദാനം ചെയ്യാൻ പാടില്ല. മുലയൂട്ടുന്ന അമ്മമാരും ആർത്തവമുള്ള സ്ത്രീകളും രക്തദാനം ചെയ്യരുത്.
Content Highlights: World Blood Donor Day is celebrated annually on June 14th to honor voluntary donors., The 2026 theme emphasizes blood donation as an act of solidarity and humanity.
Published: 14 Jun 2026, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented