ഏപ്രില്‍ 1 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/34

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നടത്തിയ രാത്രി മാർച്ചിൽ പന്തവുമേന്തി നയിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി.ഓ മോഹനൻ, സുദീപ് ജെയിംസ്, ഷമാ മുഹമ്മദ് തുടങ്ങിയവർ മുൻ നിരയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/34

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം മുഖ്യമന്ത്രിമാരായ എം.കെ.സ്റ്റാലിനും പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/34

കോഴിക്കോട് മിഠായ് തെരുവിലെ "കസവ് കട " യിൽ ഏ.സി.യുടെ സ്റ്റബിലൈസറിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് രക്ഷപ്രവർത്തനത്തിനായി അഗ്നിരക്ഷാ സേന വന്നപ്പോൾ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

4/34

കരിദിനാചരണത്തിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട് നഗരത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

5/34

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 59 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ കേരളത്തിന്റെ മിഥുൻ ജോസഫിന്റെ പ്രകടനം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

6/34

ആറാട്ടുപുഴ പൂരത്തിൻറെ നായകനായ തൃപ്രയാർ തേവർ കിഴക്കേകരയിലെ ഗ്രാമ പ്രദക്ഷിണത്തിനായി പുഴകടന്നെത്തുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

7/34

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെസ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിച്ച് സമരപോരാളികള്‍ക്ക് പുഷ്പാര്‍ച്ചന നടത്താനെത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/34

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

9/34

കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തൊഴാൻ എത്തിയ ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

10/34

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപത്തെ ഗംഗ തിയ്യേറ്ററിനു പുറകിലെ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചപ്പോൾ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

11/34

കോഴിക്കോട് രൂപത ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമം മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

12/34

കേരള പരബ്രഹ്മ പുരാണ പാരായണ കലാസംഘടനയുടെ നേത്യത്വത്തിൽ തുടങ്ങിയ ഉദയാസ്തമന സമൂഹഭാഗവതപാരായണയജ്ഞം കേരള തന്ത്രി മണ്ഡലം പ്രസിഡന്റ് അക്കീരമൺ കാളിദാസഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ് ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

13/34

കൊല്ലത്ത് നടന്ന പത്രാധിപർ ടി കെ നാരായണൻ ഫൗണ്ടേഷൻ ഉദ്ഘാടനം ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

14/34

യു ഡി എഫ് കൊല്ലം ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

15/34

കണ്ണൂരിൽ ഓട്ടോറിക്ഷ തൊഴിലാളി സംരക്ഷണ സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ സംഘടിപ്പിച്ച ഓട്ടോറിക്ഷാ റാലി എക്സൈസ് സിഐ പി.പി.ജനാർദ്ദനൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

16/34

കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വസ്ത്രങ്ങൾ നോക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

17/34

കൊല്ലം ലൈബ്രറി കൗൺസിൽ നൽകുന്ന കടമ്മനിട്ട കവിതാ പുരസ്‌ക്കാരം കുരീപ്പുഴ ശ്രീകുമാറിന് മന്ത്രി ജെ ചിഞ്ചുറാണി സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

18/34

അന്തരിച്ച എഴുത്തുകാരി സാറാ തോമസിന് തിരുവനന്തപുരം പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/34

തമ്പാനൂർ പോലീസിൻ്റെ സഹകരണത്തോടെ നഗരത്തിൽ അലഞ്ഞു നടക്കുന്ന ആളുകളെ തെരുവോരം മുരുകൻ്റെ നേതൃത്വത്തിൽ പുനരധിവസിപ്പിക്കാനായി തിരുവനന്തപുരം റെയിൽവെ സ്റ്റേഷനു സമീപം മുടിവെട്ടി കുളിപ്പിച്ച് വൃത്തിയാക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/34

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

21/34

തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

22/34

കേരള പ്രവാസി സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി എസ് എന്‍ എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ ഉത്ഘാടനംചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

23/34

സര്‍ക്കാരിന്റെ അധിക നികുതി വർദ്ധനവിനെതിരെയുള്ള കരിദിനാചരണത്തിന്റെ ഭാഗമായി യൂ.ഡി.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/34

സംസ്ഥാന സർക്കാറിന്റെ വൈക്കം സത്യാ​ഗ്രഹം ശതാബ്ദി ആഘോഷ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

25/34

കണ്ണൂർ ടൗൺ സ്‌ക്വയറിൽ കൊഫെയ്‌ക് ടേസ്റ്റ് ഓഫ് കണ്ണൂർ സംഘടിപ്പിക്കുന്ന ഭക്ഷ്യ പ്രദർശന വിപണന മേളയിൽ നിന്ന് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

26/34

കണ്ണൂർ ജില്ലാ ആസ്‌പത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ. നടത്തുന്ന 'ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണത്തിന്റെ ആറാം വാർഷികം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ. ശ്രീമതി പൊതിച്ചോറും പായസവും നൽകി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

27/34

കേരള റിസോഴ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

28/34

കൊല്ലം ക​ന്റോൺമെന്റ്‌ മൈതാനത്ത്‌ നിർമ്മാണം പുരോഗമിക്കുന്ന ഒളിമ്പ്യൻ സുരേഷ്‌ ബാബു ഇൻഡോർ സ്റ്റേഡിയം. 2000 പേർക്കിരിക്കാൻ സൗകര്യമുള്ളതാണ്‌ സ്റ്റേഡിയം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

29/34

പിണറായി സർക്കാരിൻ്റെ നികുതി ഭീകരതയ്ക്കെതിരെ യു.ഡി.എഫ്. നടത്തുന്ന കരിദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

30/34

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ഇടത് സർക്കാർ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. സംഘ് കണ്ണൂർ ജില്ലാ സമിതി നടത്തിയ കലക്ട്രേറ്റ് ധർണ്ണ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സജീവൻ ചാത്തോത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

31/34

എസ്.എൻ.ഡി.പി.യോഗം വൈക്കം യൂണിയൻ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ വിളംബര പദയാത്രയിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

32/34

കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീ പടർന്നപ്പോൾ അ​ഗ്നിശമന സേനയുടെ തീയണയ്ക്കാനുള്ള ശ്രമം | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

33/34

ഓട്ടിസം അവയർനെസ് കൂട്ടായോട്ടം ഹൈബി ഈഡൻ എം പി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

34/34

വന്യജീവിസംരക്ഷണനിയമത്തിൽ ഭേദഗതിവരുത്തണമെന്നാവശ്യപ്പെട്ട് വയനാട്ടിൽനിന്നുള്ള അഖിലേന്ത്യാ കിസാൻസഭ പ്രവർത്തകർ ഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ ധർണ പി. സന്തോഷ് കുമാർ എം.പി. ഉദ്‌ഘാടനംചെയ്യുന്നു

Content Highlights: news in pics april 1

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kottiyur

40

ജൂണ്‍ ഒന്‍പത് ചിത്രങ്ങളിലൂടെ

Jun 9, 2023


image

2

ജൂണ്‍ പത്ത് ചിത്രങ്ങളിലൂടെ 

Jun 10, 2023


delhi

41

ജൂണ്‍ എട്ട് ചിത്രങ്ങളിലൂടെ 

Jun 8, 2023

Most Commented